Sunday, March 15, 2026 Last Updated 9 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 03.26 PM

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ അടുത്ത ചിത്രത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും? സൂചന നല്‍കി വിന്‍ ഡീസല്‍, ആവേശത്തില്‍ ആരാധകര്‍

cristiano-ronaldo
photo-www.instagram.com/vindiesel/

ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് ഫ്രാഞ്ചൈസായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലെ അടുത്ത ചിത്രത്തില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമകളിലെ താരവും നിര്‍മാതാവുമായ വിന്‍ ഡീസലാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ചിത്രത്തില്‍ റൊണാള്‍ഡോയ്ക്കായുളള വേഷം എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉണ്ടാകുമോ എന്ന് എല്ലാവുരും ചോദിക്കുന്നു. ഞാന നിങ്ങളോട് പറയട്ടെ, അദ്ദേഹം ഒരു യഥാര്‍ഥ മനുഷ്യനാണ്. ഞങ്ങള്‍ അദ്ദേഹത്തിനായി ഒരു വേഷം എഴുതിയിട്ടുണ്ട’ റൊണാള്‍ഡോയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് വിന്‍ ഡീസല്‍ കുറിച്ചു. പോസ്റ്റ് വന്നതിന് പിന്നാലെ ഫാസറ്റ് ആന്‍ഡ് ഫ്യുരിയിന്റെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ആരാധകര്‍ ഒരുപോലെ ആവേശത്തിലായി.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ 11-ാമത് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. 2027 ഏപ്രിലിലാണ് ചിത്രം പുറത്തിറങ്ങുക. പരമ്പരയിലെ അവസാനത്തെ ചിത്രമാകും ഇത്.

Ads by Google
Monday 15 Dec 2025 03.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google