Sunday, March 15, 2026 Last Updated 5 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 02.25 PM

ഓഫ് ഷോള്‍ഡര്‍ സീക്വന്‍ഡ് മിനി ഡ്രസ്സില്‍ ഹോട്ട് സെക്സി ലുക്കില്‍ ശ്രിയ ശരണ്‍ ; ഗ്ലാമര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

uploads/news/2025/12/816102/Untitled-5.jpg
Shriya Saran (Image Source: Instagram)

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രിയ ശരണ്‍. മലയാളികളുടെയും പ്രിയ താരമായ ശ്രിയ ഇഷ്‍ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് ശ്രിയ ശരണ്‍. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ ശ്രിയ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.
റഷ്യൻ പൗരനായ ആൻഡ്രൂസ് കോഷേവുമായുള്ള താരത്തിന്റെ പ്രണയവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. വിവാഹത്തോടെ അഭിനയമേഖലയിൽ നിന്നും വിട്ടുനിന്ന നടി കുഞ്ഞ് പിറന്ന ശേഷമാണ് അഭിനയത്തിലേക്ക് വീണ്ടും മടങ്ങിയെത്തിയത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ട്രഡീഷനൽ ലുക്കും മോഡേൺ ലുക്കും ഒരുപോലെ ഇണങ്ങുന്ന താരം വ്യത്യസ്ത ഫാഷനിലുള്ള ചിത്രങ്ങൾ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് സീക്വന്‍ഡ് മിനി ഡ്രസ്സില്‍ തിളങ്ങുകയാണ് ശ്രിയ ശരണ്‍. ഓഫ് ഷോള്‍ഡര്‍ മിനി ഹോട്ട് ഡ്രസ്സിലാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുത്തത്. പ്രായം നാല്‍പ്പതു കഴിഞ്ഞെങ്കിലും സൗന്ദര്യവും ഫിറ്റ്‌നസ്സും താരം കാത്തുസൂക്ഷിക്കുന്നുവെന്നത് ഈ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. താരം പങ്കിട്ട ഈ ഹോട്ട് സെക്സി ചിത്രങ്ങള്‍ പതിവു പോലെ ഏറ്റെടുക്കുകയാണ് ആരാധകര്‍.

Ads by Google
Monday 15 Dec 2025 02.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google