Sunday, March 15, 2026 Last Updated 3 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 12.33 PM

' എനിക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ടു, നിങ്ങളും കണ്ട് ആസ്വദിക്കൂ' ; ' ധുരന്ധറി' നെ പ്രശംസിച്ച് അല്ലു അര്‍ജുന്‍

boosts, for

രണ്‍വീര്‍ സിങ് നായകനായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ' ധുരന്ധര്‍'. ആദിത്യ ധര്‍ സംവിധാനം ചെയ്ത സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുയാണ് നടന്‍ അല്ലു അര്‍ജുന്‍. ശക്തമായ പ്രകടനങ്ങള്‍, ശ്രദ്ധേയമായ സാങ്കേതിക നിര്‍വ്വഹണം, സ്വാധീനം ചെലുത്തുന്ന സംഗീതം എന്നിവയാല്‍ നന്നായി രൂപകല്‍പ്പന ചെയ്യപ്പെട്ട ചിത്രമായിട്ടാണ് ധുരന്ധറിനെ അല്ലു അര്‍ജുന്‍ വിശേഷിപ്പിച്ചത്.

രണ്‍വീര്‍ സിങിന്റെ പ്രകടനത്തെയും അല്ലു അര്‍ജുന്‍ പ്രശംസിച്ചു. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആര്‍.മാധവന്‍, അര്‍ജുന്‍ രാംപാല്‍, സാറ അര്‍ജുന്‍ എന്നിവരുടെ പ്രകടനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ചിത്രത്തിന്റെ സംവിധായകനെയും മുഴുവന്‍ അണിയറപ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

ജിയോ സ്റ്റുഡിയോസും ബി63 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശശ്വത് സച്ച്‌ദേവ് ആണ് സംഗീതം. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യും.

Ads by Google
Monday 15 Dec 2025 12.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google