Friday, March 20, 2026 Last Updated 3 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 12.26 PM

ജോസ് കെ മാണിയുടെ പാര്‍ട്ടി തോറ്റു തുന്നം പാടിയവര്‍ ; അവരെ ക്ഷണിച്ചുവരുത്തി യുഡിഎഫിനെ ദുര്‍ബ്ബലമാക്കരുത്

uploads/news/2025/12/816075/jose-k-mani.gif

കോട്ടയം: ജോസ് കെ മാണിയെ യുഡിഎഫിലേക്ക് അടുപ്പിക്കുന്നതില്‍ കടുത്ത നീരസം പ്രകടിപ്പിച്ച് കേരളാകോണഗ്രസ് ജോസഫ് വിഭാഗം. ജോസ് കെ മാണിയുടെ പിന്നാലെ യുഡിഎഫിന് ഇപ്പോള്‍ നടക്കേണ്ട ഗതികേടില്ലെന്ന്് കേരളാ കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ കൂടിയായ മോന്‍സ് ജോസഫാണ് പ്രതികരിച്ചിരിക്കുന്നത്. ഈ നീക്കം യുഡിഎഫിനെ ദുര്‍ബ്ബലപ്പെടുത്തുമെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ മുന്നണിമാറ്റവും സജീവ ചര്‍ച്ചയായത്. പിന്നാലെ യുഡിഎഫ് നേതാക്കള്‍ പരസ്യമായി ക്ഷണിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജോസഫ് വിഭാഗത്തിന്റെ പ്രതികരണം വന്നത്. കേരളാകോണ്‍ഗ്രസ് തോറ്റു തുന്നംപാടി നില്‍ക്കുന്ന സാഹചര്യമാണെന്നും ഇപ്പോള്‍ അവരുടെ പുറകേ നടക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് മോന്‍സ് ജോസഫ് പറഞ്ഞത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ഉള്‍പ്പടെ കേരള കോണ്‍ഗ്രസിന്റെ തടക്കകങ്ങളിലടക്കം യുഡിഎഫിന് ഉജ്വല വിജയമാണ് ഉണ്ടാക്കിയത്. ആ പാര്‍ട്ടിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ജോസ് കെ മാണി വിഭാഗം ഇല്ലാതെ തന്നെ മെച്ചപ്പെട്ട വിജയം യുഡിഎഫ് നേടിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകളുമായി യുഡിഎഫ് നേതാക്കള്‍ എത്തരുതെന്നും മോന്‍സ് ജോസഫ് പറഞ്ഞു. യുഡിഎഫിന് മേല്‍ക്കൈ ലഭിച്ച തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസിനെ എമ്മിനെ കൂടി കൊണ്ടുവന്നു നിയമസഭയില്‍ കരുത്ത് തെളിയിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.

Ads by Google
Monday 15 Dec 2025 12.26 PM
YOU MAY BE INTERESTED
Ads by Google
Ads by Google