Sunday, March 15, 2026 Last Updated 2 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 11.40 AM

' മഞ്ജുവാര്യരോട് ഞാന്‍ വിഗ് ചോദിച്ചു വാങ്ങി, അങ്ങനെ ആ പാട്ടില്‍ മാത്രം വെച്ചു' ; ശ്രീജയ നായര്‍

talks, about

സുരേഷ് ഗോപി, ജയറാം, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കലാഭവന്‍ മണി തുടങ്ങി മലയാളത്തിലെ പ്രിയ താരങ്ങളെല്ലാം അണിനിരന്ന ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 27 വര്‍ഷത്തിനിപ്പുറം വീണ്ടും തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ വിശേഷങ്ങള്‍ പറയുകയാണ് നടി ശ്രീജയ നായര്‍.

സമ്മര്‍ ഇന്‍ ബത്‌ലഹേം സിനിമയില്‍ അഭിനയിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നവര്‍ക്ക് എല്ലാം വിഗ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് ഉണ്ടായിരുന്നില്ലെന്നും ശ്രീജയ നായര്‍ പറഞ്ഞു. തനിക്ക് ആഗ്രഹം തോന്നി സിനിമയിലെ പാട്ട് സീനില്‍ മഞ്ജു വാര്യരുടെ വിഗ് താന്‍ വാങ്ങിയിരുന്നുവെന്നും ശ്രീജയ നായര്‍ പറഞ്ഞു

'എനിക്ക് ലോങ്ങ് ഹെയർ ആയിരുന്നു. മഞ്ജു ആ സിനിമയിൽ വിഗ് വെക്കുമ്പോൾ എനിക്ക് ആഗ്രഹമായിരുന്നു വെക്കാൻ വേണ്ടി. അതിൽ എല്ലാവർക്കും വിഗ് ഉണ്ടായിരുന്നു എനിക്ക് മാത്രമാണ് വിഗ് ഇല്ലാതിരുന്നത്. അപ്പോൾ ഞാൻ സോങ്ങിന്റെ സമയത്ത് മഞ്ജുവിനോട് ചോദിച്ചു ' ഒരു ദിവസം എനിക്ക് ആ വിഗ് തരുമോയെന്ന്. അങ്ങനെ ആ പാട്ടിൽ മാത്രം വിഗ് വെച്ചു.പക്ഷേ കഥാപാത്രമാകുമ്പോൾ വിഗ് പറ്റില്ലല്ലോ. ഒരു പാവം കുട്ടിയാണ് അത്,' ശ്രീജയ നായർ പറഞ്ഞു.

Ads by Google
Monday 15 Dec 2025 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google