Sunday, March 15, 2026 Last Updated 1 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 10.30 AM

‘എന്നെ വിഷമത്തിലേയ്ക്കുപോകാൻപോലും അനുവദിക്കില്ലായിരുന്നു’; നവാസിനൊപ്പമുളള വീഡിയോ പങ്കുവെച്ച് ഭാര്യ രഹ്ന

-rahna-navas
photo-www.instagram.com/rahnaanavas/

കലാഭവന്‍ നവാസിനൊപ്പമുളള പഴയൊരു വീഡിയോ പങ്കുവെച്ച് ഭാര്യ രഹ്ന. ഇരുവരും ചേര്‍ന്ന് സന്തോഷത്തോടെ ചെലവഴിച്ച നിമിഷങ്ങള്‍ പകര്‍ത്തിയ ഒരു മനോഹരമായ വീഡിയോണ് രഹ്ന പങ്കുവെച്ചിരിക്കുന്നത്.

ബീച്ചില്‍ ഒരു വെളളത്തിന് സമീപം ദൂരേക്ക് നോക്കി എന്തോ ചിന്തിച്ച് വിഷമിച്ചിരിക്കുന്ന ഭാര്യയെ പാട്ടുപാടി സന്തോഷിപ്പിക്കുന്ന നവാസിനെയാണ് വീഡിയോയില്‍ കാണുന്നത്. തന്നെ വിഷമിച്ചിരിക്കാന്‍ പോലും നവാസ് അനുവദിക്കില്ലായിരുന്നു എന്ന ഓര്‍മ്മ പങ്കുവെച്ചുകൊണ്ടാണ് രഹ്ന ഈ വികാരനിര്‍ഭരമായ വീഡിയോ പങ്കുവെച്ചത്.

‘എന്നെ വിഷമത്തിലേയ്ക്കു പോകാന്‍ പോലും അനുവദിക്കില്ലായിരുന്നു’ വീഡിയോയ്‌ക്കൊപ്പം രഹ്ന കുറിച്ചു. രഹ്നയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

കലാഭവന്‍ നവാസിന്റെ പെട്ടെന്നുളള മരണം സിനിമാ മേഖലയ്ക്കും കുടുംബത്തിനും തീരാനഷ്ടമായിരുന്നു. 2025 ഓഗസ്റ്റ് ഒന്നിനായിരുന്നു നവാസ് മരണപ്പെടുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിലെത്തിയ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു. 2002 ലാണ് നവാസും നടിയായ രഹ്നയും വിവാഹിതരാകുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം നവാസ് സ്ഥിരമായി പങ്കുവെക്കാറുണ്ടായിരുന്നു.

Ads by Google
Monday 15 Dec 2025 10.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google