Friday, March 20, 2026 Last Updated 3 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 10.32 AM

'വാര്‍ഡ് പിടിച്ചെടുക്കാന്‍ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്' ; സിപിഐഎം നേതാവിന്റെ വിവാദപ്രസംഗം

uploads/news/2025/12/816056/cpim-leader.jpg

മലപ്പുറം: തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ സ്ത്രീവിരുന്ധ പരാമര്‍ശങ്ങളും ആക്ഷേപവും നടത്തി സിപിഐഎം നേതാവ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് നേതാക്കളെ ലക്ഷ്യമിട്ട് മോശമായ പരാമര്‍ശമായിരുന്നു നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്്. വാര്‍ഡ് പിടിച്ചെടുക്കാന്‍ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത് എന്നായിരുന്നു പരാമര്‍ശം.

മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വിജയിച്ചതിന് പിന്നാലെയായിരുന്നു അധിക്ഷേപ പ്രസംഗം. ''വാര്‍ഡ് പിടിച്ചെടുക്കാന്‍ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്. ആണത്തവും ഉളുപ്പും ഉള്ള ആണുങ്ങള്‍ പെണ്ണുങ്ങളെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയാല്‍ മതി. അല്ലെങ്കില്‍ പെണ്ണുങ്ങള്‍ വീട്ടില്‍ ഇരിക്കട്ടെ. ഞങ്ങളുടെ മക്കള്‍ പെണ്ണുങ്ങളെ കല്യാണം കഴിച്ചു കൊണ്ട് വന്നത് ഭര്‍ത്താക്കന്മാരുടെ കൂടെ അന്തി ഉറങ്ങാനാണ്. കല്യാണം കഴിക്കുമ്പോള്‍ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ ഇതല്ല, ഇതിലും വലുത് കേള്‍ക്കേണ്ടി വരും'' മജീദ് പറഞ്ഞു.

താന്‍ പറഞ്ഞതിനെതിരെ വേണമെങ്കില്‍ കേസ് കൊടുത്തോളൂവെന്നും നേരിടാന്‍ തയ്യാറാണെന്ന വെല്ലുവിളിയും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. സിപിഐഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന മജീദ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പാര്‍ട്ടി ചുമതല മറ്റൊരാള്‍ക്ക് താല്‍ക്കാലികമായി കൈമാറിയിരുന്നു. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ വിവാദമായി മാറിയിരിക്കുകയാണ്.

Ads by Google
Monday 15 Dec 2025 10.32 AM
YOU MAY BE INTERESTED
Ads by Google
Ads by Google