Sunday, March 15, 2026 Last Updated 8 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 14 Dec 2025 03.55 PM

' ഊള' ,പോസ്റ്റിന് താഴെ അസഭ്യം പറഞ്ഞയാള്‍ക്ക് ചുട്ട മറുപടി നല്‍കി മീനാക്ഷി

reply, bad

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് മീനാക്ഷി അനൂപ്. തന്റെ നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുളള മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളുടെ ക്യാപ്ഷനുകളും ശ്രദ്ധ നേടാറുണ്ട്.

അസഭ്യം പറഞ്ഞയാള്‍ക്ക് മീനാക്ഷി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്റെ പോസ്റ്റിന് താഴെ ' ഊള' എന്ന് കമന്റ് ചെയ്തയാള്‍ക്കാണ് മീനാക്ഷി മറുപടി നല്‍കിയിരിക്കുന്നത്. ഇയാളുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു മീനാക്ഷിയുടെ പ്രതികരണം.

''പരിചയപ്പെട്ടതില്‍ സന്തോഷം. ഞാന്‍ മീനാക്ഷി'' എന്നാണ് മീനാക്ഷി മറുപടി നല്‍കിയിരിക്കുന്നത്. ' കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി', ' ഇതിലും മികച്ചൊരു മറുപടിയില്ല' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

Ads by Google
Sunday 14 Dec 2025 03.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google