Sunday, March 15, 2026 Last Updated 8 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 14 Dec 2025 03.43 PM

' തുടരും' സിനിമയിലെ ശോഭനയുടെ റോളിലേക്ക് ആദ്യം പരിഗണിച്ചത് മേതില്‍ ദേവികയെ, വേഷം നിരസിച്ചതിനെക്കുറിച്ച് നര്‍ത്തകി

down, film

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കിയ ചിത്രമാണ് തുടരും. മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമ വലിയ വിജയമാണ് സ്വന്തമാക്കിയത്. ശോഭന ആയിരുന്നു ചിത്രത്തിലെ നായിക. ശോഭനയ്ക്ക് മുമ്പ് തുടരും സിനിമയിലേക്ക് മറ്റ് നടിമാരെ പരിഗണിച്ചിരുന്നു. ഇതില്‍ ജ്യോതികയും മേതില്‍ ദേവികയും വരെ ഉള്‍പ്പെട്ടിരുന്നു. കഥ ജ്യോതികയ്ക്ക് ഇഷ്ടമായതാണ്. ജ്യോതികയുടെ ഡേറ്റ് ഇഷ്യൂ കാരണം ഈ കാസ്റ്റിംഗ് നടന്നില്ല. നര്‍ത്തകി മേതില്‍ ദേവികയെയും ഈ റോളിലേക്ക് പരിഗണിച്ചിരുന്നു. പക്ഷെ മേതില്‍ ദേവിക സിനിമ നിരസിച്ചു.

ഇപ്പോഴിതാ തുടരും സിനിമയിലെ റോള്‍ നിരസിച്ചതിന് കാരണം പറയുകയാണ് മേതില്‍ ദേവിക. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'ആ സമയത്ത് അത്രയും ദിവസം കൊടുക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ആ അവസരം സ്വീകരിക്കാതെ ഇരുന്നതെന്ന്', ദേവിക പറഞ്ഞു.

സിനിമ ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്ന് ദേവിക നേരത്തെ വ്യക്തമാക്കിയിരുന്നു. മുമ്പ് കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കാബൂളിവാല ഉള്‍പ്പെടെയുളള സിനിമകളിലേക്ക് മേതില്‍ ദേവികയെ പരിഗണിച്ചതാണ്. എന്നാല്‍ അന്നും അവര്‍ ഈ അവസരങ്ങള്‍ വേണ്ടെന്ന് വെച്ചു. കഥ ഇന്നുവരെ എന്ന സിനിമയില്‍ മാത്രമാണ് മേതില്‍ ദേവിക അഭിനയിച്ചിട്ടുളളത്.

Ads by Google
Sunday 14 Dec 2025 03.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google