Sunday, March 15, 2026 Last Updated 0 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.44 AM

' ഗോട്ടും കിങും തമ്മില്‍ കണ്ടുമുട്ടി' ; മെസ്സിയെ കണ്ട് ഷാരൂഖ് ഖാന്‍

uploads/news/2025/12/815927/messi-sharukkhan.gif

ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യയുടെ ഭാഗമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തിയിരുന്നു. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ മെസ്സിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഷാരൂഖ് ഖാനൊപ്പം മകന്‍ അബ്രാമുമുണ്ടായിരുന്നു. മെസിയും ഷാരൂഖ് ഖാനും ഹസ്തദാനം ചെയ്യുകയും ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. മെസിയ്‌ക്കൊപ്പം താരങ്ങളായ ലുയിസ് സുവാരസ്, ഡി പോള്‍ എന്നിവരുമുണ്ടായിരുന്നു. ഇരുവരുമായി ഷാരൂഖ് ഖാന്‍ ഹസ്തദാനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഷാരൂഖ് ഖാനും മകനുമൊപ്പം അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ഡാഡ്‌ലാനിയും മക്കളുമുണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പം മെസിയും സഹതാരങ്ങളും ഫോട്ടോയെടുക്കുകയും ചെയ്തു.

മെസിയുടേയും ഷാരൂഖ് ഖാന്റേയും കൂടിക്കാഴ്ചയെ ചരിത്ര നിമിഷമെന്നാണ് സോഷ്യല്‍ മീഡിയ വിളിക്കുന്നത്. ഗോട്ടും കിങും തമ്മിലുളള കൂടിക്കാഴ്ചയാണെന്ന് ആരാധകര്‍ പറയുന്നത്.

കൊല്‍ക്കത്ത സന്ദര്‍ശനത്തിന്റെ ഭാഗമായി തന്റെ 70 അടി ഉയരമുളള പ്രതിമയും മെസി അനാച്ഛാദനം ചെയ്തു. അതേസമയം മൈതാനത്തു നിന്നും 20 മിനിറ്റിനുളളില്‍ തന്നെ മെസി മടങ്ങിയതോടെ ആരാധകരില്‍ നിന്നും കടുത്ത പ്രതിഷേധമുണ്ടാകുന്നത്. നിരാശരായ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിയുകയും സ്‌റ്റേഡിയത്തിലെ കസേരകള്‍ തകര്‍ക്കുകയും ചെയ്തു. കനത്ത നാശനഷ്ടമാണ് ആരാധകര്‍ വരുത്തിയിരിക്കുന്നത്. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മംമ്ത ബാനര്‍ജി മെസിയോട് ക്ഷമ ചോദിച്ചു.

Ads by Google
Sunday 14 Dec 2025 10.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google