Friday, March 20, 2026 Last Updated 3 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 02.00 PM

എല്‍ഡിഎഫിന് ആശ്വാസം കോഴിക്കോട് മാത്രം ; ഗ്രാമപഞ്ചായത്തുകളും കൈവിട്ടു പോയി

uploads/news/2025/12/815784/LDF.jpg

കോഴിക്കോട് : അനേകം വിവാദങ്ങളുടെ നടുവില്‍ കേരളം ആകാംഷയോടെ കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്ന എല്‍ഡിഎഫിന് കനത്ത തിരിച്ചടി. ആകെപ്പാടെ ആശ്വാസമായത് കോഴിക്കോട് കോര്‍പ്പറേഷന്‍ മാത്രമാണ്. കയ്യിലിരുന്ന തിരുവനന്തപരും കോര്‍പ്പറേഷന്‍ കയ്യില്‍ നിന്നും നഷ്ടപ്പെടുത്തേണ്ടി വന്ന എല്‍ഡിഎഫിന് കോഴിക്കോട് യുഡിഎഫില്‍ നിന്നും ഇഞ്ചോടിഞ്ച് പോരാട്ടം നേരിടേണ്ടിയും വന്നു.

വോട്ടെണ്ണല്‍ പകല്‍ പകുതിയെത്തുമ്പോള്‍ 30 സീറ്റുകളിലേക്ക് എത്തുകയായിരുന്നു. യുഡിഎഫ് 25 സീറ്റുകളിലേക്കാണ് കോഴിക്കോട് ഉയര്‍ന്നത്. കയ്യിലിരുന്ന കൊല്ലം കോര്‍പ്പറേഷനും എല്‍ഡിഎഫിന് നഷ്ടമായി. 15 സീറ്റുകളുമായി കഷ്ടിച്ചാണ് രണ്ടാമത് എത്തിയത്. 10 സീറ്റുകള്‍ എന്‍ഡിഎ നേടിയിരുന്നു. 22 സീറ്റകളുമായാണ് യുഡിഎഫ് മുന്നിലെത്തിയത്. മുനിസിപ്പാലിറ്റികളില്‍ 28 സീറ്റുകളാണ് കിട്ടിയത്.

ജില്ലാ പഞ്ചായത്തില്‍ ഏഴെണ്ണം നേടാനായത് സമാധാനമായി. ഗ്രാമപഞ്ചായത്തില്‍ 343 പഞ്ചായത്തുകളാണ് കിട്ടിയത്. ബ്‌ളോക്ക് പഞ്ചായത്തില്‍ 63 എണ്ണവും കിട്ടി. ശക്തമായ അടിത്തറയുള്ള ഗ്രാമപഞ്ചായത്തില്‍ 497 പഞ്ചായത്തുകളാണ് യുഡിഎഫിന് നേടാന്‍ കഴിഞ്ഞത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നഷ്ടമായത് വലിയ തിരിച്ചടിയായിരുന്നു. ബിജെപി 50 സീറ്റുകളിലേക്ക് ഉയര്‍ന്നപ്പോള്‍ 29 സീറ്റുകള്‍ നേടാനേ എല്‍ഡിഎഫിനായുള്ളു. എല്ലാ മേഖലയിലും ഉള്‍പ്പെടെ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

Ads by Google
Saturday 13 Dec 2025 02.00 PM
YOU MAY BE INTERESTED
Ads by Google
Ads by Google