Friday, March 20, 2026 Last Updated 4 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 01.50 PM

തിരുവനന്തപുരം പിടിച്ച് ബിജെപി ; എല്‍ഡിഎഫിനെ പിന്നിലേക്ക് അടിച്ച് കേവലഭൂരിപക്ഷത്തിലേക്ക്

uploads/news/2025/12/815783/BJP-crowds.jpg

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം പിന്നില്‍ നില്‍ക്കുന്ന അവര്‍ ഭരണം ഉറപ്പാക്കി. കേവലഭൂരിപക്ഷം 51 സീറ്റ് ആണെന്നിരിക്കെ വിജയിച്ച രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയോടെ ബിജെപിയ്ക്ക് ഭരണം നടത്താനാകും. തലസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നത്.

തിരുവനന്തപുരത്ത് എല്‍ഡിഎഫിന് 29 സീറ്റുകളും ബിജെപിയ്ക്ക് 19 സീറ്റുകളും നേടാനായി. തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്ത് പിടിക്കാനും ബിജെപയ്ക്ക് കഴിഞ്ഞു. തിരുവനന്തപുരത്ത് ആര്‍ ശ്രീലേഖയും വിവി രാജേഷും അടക്കമുള്ള പ്രമുഖ നേതാക്കളെ വിജയിപ്പിച്ചെടുക്കാനും ബിജെപിയ്ക്ക് കഴിഞ്ഞു. എല്‍ഡിഎഫിന് വലിയ ശക്തിയുള്ള പല വാര്‍ഡുകളിലും ബിജെപി ഇടിച്ചു കയറുകയായിരുന്നു.

ബിജെപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹോട്ട് സീറ്റായി കരുതുന്ന നേമത്തും വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിയ്ക്കായി. നേരത്തേ നേമത്ത് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ വോട്ടുഷെയറില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോഴിക്കോടും മികച്ച പ്രകടനം നടത്താനായി. കഴിഞ്ഞ തവണ ഏഴു സീറ്റുകള്‍ ഉണ്ടായിരുന്ന അവര്‍ ഇ​ത്തവണ 13 ആക്കി മാറ്റി.

അതേസമയം പാലക്കാട് ഭരണം നിലനിര്‍ത്താന്‍ ബിജെപിയ്ക്ക് ബുദ്ധിമുട്ടേണ്ടി വരും. പാലക്കാട് നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലൂം ഭരണം നിലനിര്‍ത്താന്‍ മറ്റു മുന്നണികളുടെ സഹായം തേടേണ്ടി വരും. ഫലം ഏറെക്കുറെ പൂര്‍ത്തിയാകുമ്പോള്‍ എന്‍ഡിഎയ്ക്ക് 25, യുഡിഎഫ് 18 , എല്‍ഡിഎഫ് 9 എന്നതാണ് നില. ഇത്തവണ മൂന്ന് സീറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. അതേസമയം 38 വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന പാലക്കാട്ടെ അകത്തേത്തറ പഞ്ചായത്തില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് ഭരണം പിടിക്കുകയും ചെയ്തു.

Ads by Google
Saturday 13 Dec 2025 01.50 PM
YOU MAY BE INTERESTED
Ads by Google
Ads by Google