Friday, March 20, 2026 Last Updated 3 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 11.45 AM

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തിരിച്ചടി ; എകെജി സെന്ററിനും പരിസരത്തും എല്‍ഡിഎഫിന് തോല്‍വി

uploads/news/2025/12/815765/AKG-center.jpg

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രം നിലനില്‍ക്കുന്ന എകെജി സെന്ററിനും പരിസരത്തും എല്‍ഡിഎഫിന് വലിയ തിരിച്ചടി. കോര്‍പ്പറേഷന്‍ കുന്നുകുഴി പാളയം വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ തിരിച്ചടി നേരിട്ടു.

കുന്നുകുഴി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐഎം ഏരിയാ കമ്മറ്റിയംഗമായ ഐ.പി. ബിനു കോണ്‍ഗ്രസിന്റെ മേരി പുഷ്പം എ യോട് പരാജയമറിഞ്ഞു. കെജി പഠനഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വാര്‍ഡാണ് കുന്നുകുഴി. കോര്‍പ്പറേഷന്‍ ആരോഗ്യസ്ഥിരം സമിതി ചെയര്‍മാനാണ് എ മേരിപുഷ്പം. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന പാളയം വാര്‍ഡിലും സിപിഐഎം തോറ്റു. കോണ്‍ഗ്രസിന്റെ ഷേര്‍ളി എസ് ആണ് ജയിച്ചത്. ബിജെപി ആസ്ഥാനമായ മാരാര്‍ജിഭവന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ബിജെപി സ്ഥാനാര്‍ത്ഥിക്കും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമാകുന്ന സ്ഥിതിയാണ്. 40 സീറ്റുകളിലാണ് എന്‍ഡിഎ മുന്നേറുന്നത്. ഇവിടെ 21 സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്നിലെത്താനായിട്ടുള്ളത്. 15 ഇടങ്ങളിലാണ് യുഡിഎഫ് മുന്നിലുള്ളത്. ജില്ലാ പഞ്ചായത്തിന്റെ കാര്യത്തില്‍ മാത്രമാണ് പ്രതീക്ഷയുള്ളത്. ജില്ലാ പഞ്ചായത്തിലെ സീറ്റുകളുടെ കാര്യത്തില്‍ എല്‍ഡിഎഫ് ഇവിടെ മുന്നിലാണ്.

Ads by Google
Saturday 13 Dec 2025 11.45 AM
YOU MAY BE INTERESTED
Ads by Google
Ads by Google