Sunday, March 15, 2026 Last Updated 4 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 11.15 AM

അപ്പാ നീയാണ് എന്റെ പ്രപഞ്ചം; രജനീകാന്തിന് പിറന്നാള്‍ ആശംസകളുമായി മക്കള്‍

rajanikanth
photo-www.instagram.com/soundaryaarajinikant/

നടന്‍ രജീകാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മക്കളായ ഐശ്വര്യയും സൗന്ദര്യയും. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയായിരുന്നു ഇരുവരും ആശംസകള്‍ നേര്‍ന്നത്.

‘എന്റെ ജീവിതം, എന്റെ അച്ഛന്‍, ജന്മദിനാശംസകള്‍ തലൈവ ’എന്നാണ് രജനികാന്തിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് ഐശ്വര്യ കുറിച്ചത്.

‘അപ്പാ നീയാണ് എന്റെ പ്രപഞ്ചം, എന്റെ ജീവിതം, എന്റെ മുഴുവന്‍ ഹൃദയം. നിങ്ങളുടേതാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ഒരേയൊരു ചക്രവര്‍ത്തിക്ക് ജന്മദിനാശംസകള്‍ , എന്റെ അപ്പ ’എന്നാണ് സൗന്ദര്യ കുറിച്ചത്.

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരമായ രജനീകാന്തിന്റെ 75 ാം പിറന്നാള്‍ ആവേശത്തോടെയാണ് ആരാധകര്‍ ആഘോഷിച്ചത്. സിനിമാലോകം ഒന്നടങ്കം തലൈവര്‍ക്ക് ആശംസകള്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി പ്രമുഖര്‍ രജനീകാന്തിന് ആശംസകളുമായെത്തി.

അതേസമയം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2 ആണ് രജനികാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ താരമെത്തുന്നത്.

ജയിലര്‍ ആദ്യ ഭാഗം വന്‍ വിജയമായതിനാല്‍ വലിയ ഹൈപ്പാണ് ജയിലര്‍ 2 വിന് ലഭിക്കുന്നത്. അതോടൊപ്പം പടയപ്പയുടെ രണ്ടാം ഭാഗവും രജനികാന്ത് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'നീലംബരി: പടയപ്പ 2' എന്നാണ് ചിത്രത്തിന്റെ പേരെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Ads by Google
Saturday 13 Dec 2025 11.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google