Friday, March 20, 2026 Last Updated 3 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.47 AM

എല്‍ഡിഎഫ് കോട്ട കയ്യേറി വൈഷ്ണ സുരേഷ് ; തിരുവനന്തപരത്ത് ആദ്യ ജയം ; ഫെന്നി നൈനാന്‍ തോറ്റു

uploads/news/2025/12/815751/vaishna.jpg

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രദ്ധേയയായ സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ വ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും വിവാദ നായകനുമായി മാറിയ ഫെന്നി നൈനാന് തോല്‍വി.

എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡായ മുട്ടടയില്‍ വൈഷ്ണ സുരേഷ് 397 വോട്ടുകള്‍ക്കായിരുന്നു ജയം നേടിയത്. കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ നിന്നുമാണ് വൈഷ്ണ സുരേഷിന്റെ ജയം. ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവനെയാണ് തോല്‍പ്പിച്ചത്. വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന വിവാദത്തെ തുടര്‍ന്ന് കോടതിവിധിയുമായാണ് വൈഷ്ണ മത്സരത്തിനിറങ്ങിയത്.

വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരില്ലെന്ന് പറഞ്ഞ് സിപിഐഎം പ്രവര്‍ത്തകര്‍ പരാതി നല്‍കുകയും തുടര്‍ന്ന് വൈഷ്ണ കോടതിയെ സമീപിക്കുകയുമായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആദ്യവിജയമായിട്ടാണ് വൈഷ്ണയുടെ വിജയം വന്നത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ലൈംഗികാപവാദത്തില്‍ കുടുങ്ങിയ ഫെന്നി നൈനനാന് പത്തനംതിട്ടയില്‍ തോല്‍വി നേരിടേണ്ടി വന്നു.

അടൂര്‍ നഗരസഭയില്‍ എട്ടാം വാര്‍ഡിലായിരുന്നു ഫെന്നി നൈനാന്‍ മത്സരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉയര്‍ന്ന രണ്ടാം ലൈംഗികാപവാദകേസില്‍ 23 കാരിയെ ഹോം സ്‌റ്റേയില്‍ എത്തിച്ചത് ഫെന്നി നൈനാനാണെന്നായിരുന്നു യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.

Ads by Google
Saturday 13 Dec 2025 09.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google