Friday, March 20, 2026 Last Updated 4 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.30 AM

ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നേറ്റം ; എന്‍ഡിഎയ്ക്ക് ഒരു സ്ഥലത്തും ഇല്ല

uploads/news/2025/12/815714/congrass-600-360.gif

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടുകളില്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലും വോട്ടിംഗ് മെഷീനിലേക്ക് വോട്ടെണ്ണല്‍ മാറിയപ്പോള്‍ ജില്ലാ പഞ്ചായത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യുഡിഎഫ് മുന്നില്‍. ഏഴു ജില്ലകളില്‍ യുഡിഎഫ് മുന്നേറ്റം നടത്തുമ്പോള്‍ എല്‍ഡിഎഫ് നാലിടത്ത് മാത്രമാണ് മുന്നിലുള്ളത്. എന്‍ഡിഎയ്ക്ക് ഒരിടത്ത് പോലും മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് എല്‍ഡിഎഫിന് മുന്നേറാനായത്. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകളിലാണ് യുഡിഎഫിന്റെ പക്കലുള്ളത്. ബ്‌ളോക്ക് പഞ്ചായത്തുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണെങ്കിലും യുഡിഎഫിന് നേരിയ മുന്‍തൂക്കം. എന്‍ഡിഎയ്ക്ക് ഒരിടത്തും മുന്നേറ്റത്തില്‍ എത്താനായിട്ടില്ല.

60 ബ്‌ളോക്കു പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നേറുമ്പോള്‍ 53 ബ്‌ളോക്ക് പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് മുന്നിലുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ 229 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 195 ഗ്രാമപഞ്ചായത്തില്‍ യുഡഎഫും എന്‍ഡിഎയ്ക്ക് 18 ഇടങ്ങളിലും മുന്നേറ്റമുണ്ട്.

Ads by Google
Saturday 13 Dec 2025 09.30 AM
YOU MAY BE INTERESTED
Ads by Google
Ads by Google