Friday, March 20, 2026 Last Updated 4 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.15 AM

തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്‍ഡിഎയിലേക്ക് ; തൃശൂരില്‍ യുഡിഎഫ് മുന്നേറ്റം, മറ്റിടങ്ങളില്‍ എല്‍ഡിഎഫ്

uploads/news/2025/12/815684/BJP-flag.gif

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎയുടെ വന്‍ മുന്നേറ്റം. തൃശൂരില്‍ യുഡിഎഫ് മുന്നേറുമ്പോള്‍ ബാക്കി നാലു കോര്‍പ്പറേഷനിലും എല്‍ഡിഎഫിന്റെ മൂന്നേറ്റമാണ്. ബിജെപി വന്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ തിരുവനന്തപുരത്ത് 11 സീറ്റുകളിലാണ് എന്‍ഡിഎ മുന്നേറുന്നത്. എല്‍ഡിഎഫ് എട്ടിടത്തും യുഡിഎഫ് രണ്ടിടത്തുമാണ് ലീഡ്.

എന്‍ഡിഎ മറ്റൊരു പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്ന തൃശൂരില്‍ യുഡിഎഫ് വന്‍ തിരിച്ചുവരവ് നടത്തി. 15 സീറ്റുകളില്‍ യുഡിഎഫും ഏഴു സീറ്റുകളില്‍ എല്‍ഡിഎഫുമാണ് മുന്നിലുള്ളത. എന്‍ഡിഎയ്ക്ക് നാലു സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാനാകുന്നത്. കൊല്ലം കൊച്ചി കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നേറ്റമാണ്. കണ്ണൂരില്‍ മൂന്ന് മുന്നണികളും ഓരോ സീറ്റില്‍ മുന്നിലാണ്.

കൊല്ലത്ത് എല്‍ഡിഎഫ് 13 സീറ്റുകളിലും യുഡിഎഫ് അഞ്ചിടങ്ങളിലും എന്‍ഡിഎയ്ക്ക് രണ്ടിടത്തും മുന്നിലാണ്. കൊച്ചിയില്‍ 19 സീറ്റുകളില്‍ മുന്നിലാണ്. ഏഴു സീറ്റുകളില്‍ യുഡിഎഫും മൂന്നിടത്ത് എന്‍ഡിഎയുമാണ്. കോഴിക്കോട് കനത്ത മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തുന്നത്. 23 സീറ്റുകളിലാണ് കോഴിക്കോട്ട് എല്‍ഡിഎഫ് മുന്നിലുള്ളത്. 11 ഇടത്താണ് യുഡിഎഫ് മുന്നിലുള്ളത്. അഞ്ചിടത്ത് എന്‍ഡിഎയുമുണ്ട്. കണ്ണൂരില്‍ മൂന്ന് മുന്നണികളും ഓരോ സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്.

Ads by Google
Saturday 13 Dec 2025 09.15 AM
YOU MAY BE INTERESTED
Ads by Google
Ads by Google