Friday, March 20, 2026 Last Updated 5 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 08.12 AM

വോട്ടെണ്ണല്‍ തുടങ്ങി ; പോസ്റ്റല്‍ വോട്ട് എണ്ണുമ്പോള്‍ ആദ്യം വരുന്നത് എല്‍ഡിഎഫിന്റെ മൂന്നേറ്റം

uploads/news/2025/12/815671/cpm.gif

തിരുവനന്തപുരം: കേരളം ആകാംഷയോടെ കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം തീരുമാനിക്കുന്ന വോട്ടെണ്ണല്‍ തുടങ്ങി. മുനിസിപ്പാലിറ്റിയാണ് ആദ്യം അറിയുക. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി. തദ്ദേശ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നു സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ നടക്കുന്നത്. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചു.

14 ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ അതത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റുകളില്‍ എണ്ണിത്തുടങ്ങി. മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫിന്റെ മുന്നേറ്റമാണ് ആദ്യം പുറത്തുവന്നിരിക്കുന്നത്. ആദ്യഫലം പുറത്തുവരുമ്പോള്‍ മുനിസിപ്പാലിറ്റിയിലും ഗ്രാമപഞ്ചായത്തിലും ഒരിടത്ത് എല്‍ഡിഎഫ് മുന്നിലാണ്.

വരണാധികാരിയുടെ മേശയില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളും തുടര്‍ന്ന് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. സ്ഥാനാര്‍ഥിയുടെയോ സ്ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ മേശയിലും വോട്ടെണ്ണുക.

Ads by Google
Saturday 13 Dec 2025 08.12 AM
YOU MAY BE INTERESTED
Ads by Google
Ads by Google