Sunday, March 15, 2026 Last Updated 3 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Dec 2025 04.39 PM

' മോനില്‍ നിന്നും ' Man' ലേക്ക്, നീ ഒരു ഗംഭീര നടനാണ്' ; സനൂപിന് പിറന്നാള്‍ ആശംസിച്ച് ജയസൂര്യ

jayasurya
photo-www.instagram.com/actor_jayasurya/

ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍, ഭാസ്‌കര്‍ ദി റാസ്‌ക്കല്‍, ജോ ആന്റ് ദി ബോയ്, ജോണി ജോണി എസ് പപ്പ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് മാസ്റ്റര്‍ സനൂപ് സന്തോഷ്. സനൂപിന്റെ 22-ാം ജന്മദിനമാണ് ഇന്ന്. സനൂപിന് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ ജയസൂര്യ. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രത്തില്‍ ജയസൂര്യയുടെ മകനായിട്ടായിരുന്നു സനൂപ് അരങ്ങേറ്റം കുറിച്ചത്.

"മോനിൽ നിന്നും 'Man'ലേക്ക്. സനൂ, നീ ഒരു ഗംഭീര നടനാണ്.. കത്തനാർ നിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജന്മദിനാശംസകൾ! നിന്നെ സ്നേഹിക്കുന്നു," എന്നാണ് ജയസൂര്യ കുറിച്ചത്.

"ഈ യാത്ര നിങ്ങളുമായി മാത്രം പങ്കിടാൻ കഴിഞ്ഞതിൽ നന്ദി.. ഞാൻ തുടങ്ങിയതുപോലെ തന്നെ, കത്തനാരിലുമതെ. വളരെ നന്ദി ചേട്ടാ... ഒരുപാട് സ്നേഹം! 2026ന് ആശംസകൾ!," എന്നാണ് ജയസൂര്യയ്ക്ക് മറുപടി നൽകി കൊണ്ട് സനൂപ് കുറിച്ചത്.

മലയാളികളുടെ പ്രിയപ്പെട്ട നടി സനുഷയുടെ അനിയന്‍ ആണ് സനൂപ്. ' ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുളള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം സ്വന്തമാക്കി കൊണ്ടാണ് സനൂപ് തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

Ads by Google
Friday 12 Dec 2025 04.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google