Sunday, March 15, 2026 Last Updated 9 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Dec 2025 02.36 PM

ക്രിസ്മസ് വൈബില്‍ അര്‍ജുന്‍ അശോകനും കുടുംബവും; ചിത്രങ്ങള്‍

viral
photo-www.instagram.com/nikhita_aa/

യുവനടന്‍മാരില്‍ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ അശോകന്‍. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാന്‍ അര്‍ജുനായി.

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛന്‍ ഹരിശ്രീ അശോകനില്‍ നിന്നും വ്യത്യസ്തമായി, സ്വഭാവനടന്‍ പരിവേഷമാണ് അര്‍ജുന് മലയാളസിനിമയിലുള്ളത്.

നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയില്‍ അര്‍ജുന്‍ നിറഞ്ഞു നില്‍ക്കുകയാണ്.

കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് വൈബ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അര്‍ജുന്‍ ഇപ്പോള്‍.ഭാര്യ നിഖിതയേയും മകള്‍ അന്‍വിയേയും ചിത്രങ്ങളില്‍ കാണാം. കുട്ടിക്കുറുമ്പുമായി ചിത്രങ്ങളില്‍ ശ്രദ്ധ നേടുകയാണ് അന്‍വി.

2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

സൗബിന്‍ സംവിധാനം ചെയ്ത 'പറവ' എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് 'ബിടെക്ക്', 'വരത്തന്‍', 'മന്ദാരം', 'ഉണ്ട' തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ജൂണ്‍' എന്ന ചിത്രത്തില്‍ മൂന്നു നായകന്മാരില്‍ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അര്‍ജുന്‍ കാഴ്ച വച്ചത്. സൂപ്പര്‍ ശരണ്യ, രോമാഞ്ചം, പ്രണയവിലാസം തുടങ്ങിയ ചിത്രങ്ങളെല്ലാം സമീപകാലങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

Ads by Google
Friday 12 Dec 2025 02.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google