Sunday, March 15, 2026 Last Updated 6 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Dec 2025 12.13 PM

‘എന്നെന്നും നിങ്ങളെ സ്‌നേഹിക്കുന്നു തലൈവ’; രജനികാന്തിന് പിറന്നാള്‍ ആശംസകളുമായി പ്രിയപ്പെട്ടവര്‍

rajinikanth

നടന്‍ രജനികാന്തിന്റെ 75 ാം ജന്മദിനാമണിന്ന്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ചെത്തുന്നത്.

‘75 വര്‍ഷത്തെ ശ്രദ്ധേയമായ ജീവിതം, സിനിമയിലെ ഐതിഹാസികമായ 50 വര്‍ഷങ്ങള്‍, എന്റെ സുഹൃത്ത് രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ ’എന്നാണ് നടന്‍ കമല്‍ ഹാസന്‍ എക്‌സില്‍ രജനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുറിച്ചത്.

‘ഹാപ്പി 75 തലൈവ.. നിങ്ങള്‍ക്ക് നല്ല ആരോഗ്യവും ഒരുപാട് സന്തോഷവും നേരുന്നു. വരും വര്‍ഷങ്ങളിലും ഞങ്ങളെ പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുനന്ത് തുടരുക.. ഞങ്ങളുടെ ജീവിതം മനോഹരമാക്കിയതിന് നന്ദി, എന്നെന്നും നിങ്ങളെ സ്‌നേഹിക്കുന്നു ’എന്നാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് കുറിച്ചത്.

‘ഹാപ്പി ബെര്‍ത്ത് ഡേ തലൈവ ’എന്നായിരുന്നു ധനുഷ് എക്‌സില്‍ കുറിച്ചിരിക്കുന്നത്.

‘ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു സൂപ്പര്‍ സ്റ്റാറിന് ജന്മദിനാശംസകള്‍. സമര്‍പ്പണം, കഘിനാധ്വാനം, സ്ഥിരോത്സാഹം, വിനയം , ലാളിത്യം, എന്നെന്നേക്കുമായി പോസിറ്റിവിറ്റി എന്നിവയുടെ പ്രചോദനവും സ്ഥാപനവുമാണ് താങ്കള്‍’ എന്നാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഖു്ശബു കുറിച്ചത്.

അതേസമയം രജനികാന്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ എക്കാലത്തേയും ബ്ലോക്ബസ്റ്റർ ചിത്രമായ പടയപ്പ റീ റിലീസായി തിയറ്ററുകളിലെത്തിയിട്ടുണ്ട്.നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ആണ് രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ടൈ​ഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തുന്നത്.

ജയിലർ ആദ്യ ഭാ​ഗം വൻ വിജയമായതിനാൽ വലിയ ഹൈപ്പാണ് ജയിലർ 2 വിന് ലഭിക്കുന്നത്. അതോടൊപ്പം പടയപ്പയുടെ രണ്ടാം ഭാ​ഗവും രജനികാന്ത് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'നീലംബരി: പടയപ്പ 2' എന്നാണ് ചിത്രത്തിന്റെ പേരെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Ads by Google
Friday 12 Dec 2025 12.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google