Sunday, March 15, 2026 Last Updated 1 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Dec 2025 12.22 PM

' തലമുറകളെ ആകര്‍ഷിച്ച പ്രകടനങ്ങള്‍' ; രജനീകാന്തിന് പിറന്നാള്‍ ആശംസിച്ച് പ്രധാനമന്ത്രി

wishes
photo-ANI

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ 75-ാം പിറന്നാള്‍ ആണ് ഇന്ന്. നടന് ജന്മദിനാശംസകള്‍ നേര്‍ന്ന് എക്‌സില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

' രജനീകാന്തിന് പിറന്നാള്‍ ആശംസകള്‍. തലമുറകളെ ആകര്‍ഷിച്ച അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ വലിയ പ്രശംസ നേടിയിട്ടുണ്ട്. വിവിധ വേഷങ്ങളലൂടേയും ജോണറുകളലൂടെയും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ എല്ലായ്‌പ്പോഴും പുതിയ ' ബെഞ്ച്മാര്‍ക്ക്' സൃഷ്ടിച്ചു. അദ്ദേഹത്തെ സംബന്ധിച്ച് വളരെ പ്രത്യേകതയുളള വര്‍ഷമാണിത്. സിനിമാലോകത്ത് അദ്ദേഹം 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യമാര്‍ന്ന ജീവിതവും നേരുന്നു' , പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് രജനീകാന്തിന് പിറന്നാള്‍ ആശംസിച്ച് രംഗത്തെത്തുന്നത്.

Ads by Google
Friday 12 Dec 2025 12.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google