Sunday, March 15, 2026 Last Updated 0 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Dec 2025 10.34 AM

യുവനടന്‍ അഖില്‍ വിശ്വനാഥ് അന്തരിച്ചു

death

യുവനടന്‍ അഖില്‍ വിശ്വനാഥ് (29) അന്തരിച്ചു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് അഖില്‍ വിശ്വനാഥ്. ചലച്ചിത്ര പ്രവര്‍ത്തകനായ മനോജ്കുമാറാണ് ഫേസ്ബുക്കിലൂടെ അഖിന്റെ മരണവാര്‍ത്ത അറിയിച്ചത്. നടന്‍ വീട്ടില്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.

രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് ചോല. ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Ads by Google
Friday 12 Dec 2025 10.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google