Sunday, March 15, 2026 Last Updated 2 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Dec 2025 09.41 AM

‘പീഡകന് വേണ്ടി ജയ് വിളിക്കുന്ന കുറെ എണ്ണങ്ങളെ കാണുമ്പോ പുച്ഛം തോന്നുന്നു’; ഭാഗ്യലക്ഷ്മി

bhagyalakshmi-
photo-www.instagram.com/bhagyalakshmi_official/

പീഡകര്‍ക്ക് വേണ്ടി ജയ് വിളിക്കുന്നവശര കാണുമ്പോള്‍ പുച്ഛം തോന്നുന്നുവെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പങ്കുവെച്ചത്.

‘പീഡകന് വേണ്ടി ജയ് വിളിക്കുന്ന കുറെ എണ്ണങ്ങളെ കാണുമ്പോ പുച്ഛവും അതിനപ്പുറം പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പു മാത്രമേ ഉളളൂ. കൂട്ടത്തില്‍ ലാസ്റ്റ് കോമഡി.. എന്നാലും അതിജീവിതയ്‌ക്കൊപ്പം എന്ന ഡയലോഗ് ’ഭാഗ്യ ലക്ഷ്മി കുറിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിയുടെ വിധി പുറത്തുവിട്ടതിനു പിന്നാലെ ഭാഗ്യലക്ഷ്മി അതിജീവിതയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപിനെ ഫെഫ്‌കെയിലേക്ക് തിരിച്ചെടുക്കാനുളള നീക്കത്തില്‍ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മി ഫെഫ്‌കെയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. അവള്‍ക്കൊപ്പം എന്ന് പറഞ്ഞശേഷം അവനൊപ്പം സഞ്ചരിച്ച ഫെഫ്‌കെയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചാണ് ഭാഗ്യലക്ഷ്മി രാജിവെച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ വന്നത് അന്തിമവിധിയല്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരുന്നു.

അതേസമയം കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസില്‍ വിധി വന്നത്. കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. എട്ടാം പ്രതിയായ ദിലീപിനൊപ്പം ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനല്‍കുമാര്‍, പത്താം പ്രതി ശരത് ജി നായര്‍ എന്നിവരേയും കോടതി വെറുതെ വിട്ടു.

ദിലീപിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധിന്യായത്തില്‍ പറഞ്ഞു. അതേസമയം തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് വിധിക്ക് പിന്നാലെ ദിലീപ് പ്രതികരിച്ചു. തന്നെ പ്രതിയാക്കി കരിയര്‍ നശിപ്പിക്കുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. പോലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ് പറഞ്ഞു. ഈ വിധിയോടെ പോലീസിന്റെ കള്ളക്കഥ പൊളിഞ്ഞുവെന്നും ദിലീപ് പറഞ്ഞു.

Ads by Google
Friday 12 Dec 2025 09.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google