Sunday, March 15, 2026 Last Updated 3 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Dec 2025 10.14 AM

വാച്ച് കൊളളാമെന്ന് ലാലേട്ടന്‍, ഊരി നല്‍കാന്‍ ഒരുങ്ങി കമല്‍ഹാസന്‍; വീഡിയോ വൈറല്‍

funny, video

ജിയോഹോട്ട്സ്റ്റാറിന്റെ ' ജിയോഹോട്ട്സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ട്' എന്ന പരിപാടി കഴിഞ്ഞ ദിവസം നടന്നിരുന്നു. കമല്‍ഹാസന്‍, മോഹന്‍ലാല്‍, വിജയ് സേതുപതി , നാഗാര്‍ജുന തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ചടങ്ങില്‍ നിന്നുളള കമല്‍ ഹാസന്റെയും മോഹന്‍ലാലിന്റേയും രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പരിപാടി കഴിഞ്ഞ് പോകാന്‍ നില്‍ക്കവേ കമല്‍ ഹാസന്‍ മോഹന്‍ലാലിന് ഷേക്ക് ഹാന്‍ഡ് കൊടുത്തിരുന്നു. കൈകൊടുക്കുന്നതിന് ഇടയില്‍ കമലിന്റെ കയ്യില്‍ കെട്ടിയിരുന്ന വാച്ച് മോഹന്‍ലാല്‍ കൊളളാമെന്ന് പറയുന്നതും ഉടനെ അത് ഊരി നല്‍കാന്‍ പോകുന്ന കമലിനെയുമാണ് വീഡിയോയില്‍ കാണാനാകുന്നത്. കമല്‍ വാച്ച് ഊരാന്‍ പോകുമ്പോള്‍ മോഹന്‍ലാല്‍ കമലിനെ തടയുന്നതും കാണാം. ' പൂക്കി കമല്‍ ഹാസന്‍' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഹോട്ട്സ്റ്റാറിന്റെ ഇനി വരാനിരിക്കുന്ന പുതിയ സിനിമകളും സീരീസുകളും മറ്റു ഷോകളും ഈ ചടങ്ങില്‍ വെച്ച് പ്രഖയാപിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ നിന്നുളള അന്‍പതോളം പുതിയ ഷോകളാണ് ഈ പരിപാടിയിലൂടെ പ്രഖ്യാപിച്ചത്. കമല്‍ഹാസനും ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Ads by Google
Friday 12 Dec 2025 10.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google