Sunday, March 15, 2026 Last Updated 6 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Dec 2025 07.28 PM

‘ധുരന്ദറി’ന്റെ രാഷ്ട്രീയത്തോട് വിയോജിച്ചേക്കാ’മെന്ന് ഹൃത്വിക് റോഷന്റെ ആദ്യ സ്റ്റോറി; മണിക്കൂറുകള്‍ക്കകം താരങ്ങളെയും അണിയറക്കാരെയും മുക്തകണ്ഠം പ്രശംസിച്ച് അടുത്ത സ്റ്റോറി

വിമര്‍ശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങുന്നുണ്ടെങ്കിലും രണ്‍വീര്‍ സിംഗിന്റെ ‘ധുരന്ദര്‍’ സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ബോളിവുഡ് താരം പങ്കിട്ട രണ്ട് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
Hrithik Roshan, Dhurandhar movie, Ranveer Singh
Hrithik Roshan's review of Ranveer Singh's Dhurandhar (Image Source: Instagram)

വ്യത്യസ്ത പ്രമേയങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും ബോളിവുഡില്‍ ഒരു സിനിമ ഹിറ്റാകാന്‍ വലിയ ബുദ്ധിമുട്ടാണ്. അങ്ങനെ പരാജയങ്ങള്‍ നേരിടുമെന്ന് റിലീസിന് മുമ്പേ വിധിയെഴുതിയ ചിത്രമാണ് ഉറിയ്ക്ക് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ദര്‍. എന്നാല്‍ എല്ലാ മുന്‍വിധികളും കാറ്റില്‍ പറത്തി മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും കളക്ഷനില്‍ വലിയ നേട്ടമാണ് സ്പൈ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ‘ധുരന്ദര്‍’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന മികച്ച വേര്‍ഡ് ഓഫ് മൗത്ത് ആണ് ഈ കുതിപ്പിന് കാരണം. രണ്‍വീര്‍ സിങ് നായകനായ ചിത്രത്തില്‍ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍, ആര്‍ മാധവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
എന്നാല്‍ സിനിമ എന്ന നിലയില്‍ ധുരന്ദര്‍ മികച്ച അനുഭവമെന്ന് പറയുമ്പോഴും ചിത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ എതിര്‍ത്ത് പലരും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ ബോളിവുഡിലെ ഒരു മുന്‍നിര താരമായ ഹൃത്വിക് റോഷന്‍ ‘ധുരന്ദറി’ന് വിശദമായ ഒരു റിവ്യൂ പങ്കിട്ടിരിക്കുകയാണ്. ധുരന്ദര്‍ കഥ പറയുന്ന രീതി ഇഷ്ടപ്പെട്ടുവെങ്കിലും അതിന്റെ രാഷ്ട്രീയവുമായി താന്‍ വിയോജിച്ചേക്കാം എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഹൃത്വിക് റോഷന്‍ കുറിച്ചത്.
‘‘സിനിമ എനിക്ക് ഇഷ്ടമാണ്. ഒരു നീര്‍ച്ചുഴിയിലേക്ക് വീഴുന്ന ആളുകളുടെ നിയന്ത്രണം കഥ ഏറ്റെടുക്കുന്നു. അവരെ ചുറ്റിക്കറക്കുകയും കുലുക്കുകയുമൊക്കെ ചെയ്തതിന് പിന്നാലെ അവര്‍ക്ക് പറയാനുള്ളത് സ്ക്രീനിലേക്ക് പുറന്തള്ളുന്നു. ധുരന്ദര്‍ അതിന് ഒരു ഉദാഹരണമാണ്. ആ കഥപറച്ചില്‍ എനിക്ക് ഇഷ്ടപ്പെട്ടു. അതാണ് സിനിമ. ഇതിന്റെ രാഷ്ട്രീയവുമായി ഞാന്‍ വിയോജിച്ചേക്കാം. അതിന്റെ രാഷ്ട്രീയത്തോട് ഞാൻ വിയോജിച്ചേക്കാം, ലോക പൗരന്മാർ എന്ന നിലയിൽ നമ്മൾ ചലച്ചിത്ര പ്രവർത്തകർ വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് വാദിച്ചേക്കാം. എന്നിരുന്നാലും, ഒരു സിനിമ വിദ്യാർത്ഥി എന്ന നിലയിൽ എങ്ങനെ ഇഷ്ടപ്പെട്ടുവെന്നും എന്തൊക്കെ ഞാന്‍ ഇതില്‍ നിന്ന് പഠിച്ചുവെന്നുമുള്ള കാര്യം എനിക്ക് അവഗണിക്കാനാവില്ല... അത്ഭുതകരം..ഗംഭീരം...’’ ഹൃത്വിക് റോഷന്‍ കുറിച്ചു. താരത്തിന്റെ ഈ തുറന്ന നിലപാടിന് നെഗറ്റീവും പോസിറ്റീവുമായ കമന്റുകള്‍ ഏറെ വന്നു. സ്റ്റോറി പങ്കുവച്ച് നിമിഷങ്ങള്‍ക്കമിത് വൈറലാകുകയും ചെയ്തു.

ഈ പ്രതികരണം വലിയ വാര്‍ത്താ പ്രാധാന്യം നേടിയതിന് പിന്നാലെ ചിത്രത്തിലെ താരങ്ങളെയും അണിയറക്കാരെയും മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് മറ്റൊരു സ്റ്റോറി കൂടി ഹൃത്വിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘ധുരന്ദറി’ന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്ത് മണിക്കൂറുകള്‍ക്കമാണ് താരം അടുത്ത സ്റ്റോറി പങ്കുവച്ചത്. രണ്‍വീർ സിംഗ്, അക്ഷയ് ഖന്ന, ആർ മാധവൻ, രാകേഷ് ബേദി എന്നിവരുടെ പ്രകടനത്തെയും താരം പ്രശംസിച്ചു
‘‘ഇപ്പോഴും എന്റെ മനസ്സിൽ നിന്ന് ധുരന്ദറിനെ മായ്ച്ചുകളയാൻ കഴിയുന്നില്ല. ധുരന്ദറില്‍ തന്നെയാണ് ഇപ്പോഴും മനസ്. ആദിത്യ ധര്‍, നിങ്ങള്‍ ഒരു ഗംഭീര സംവിധായകനാണ്. രണ്‍വീര്‍ സിംഗ്, നിശബ്ദതയില്‍ നിന്ന് കരുത്തുറ്റ അവതാരത്തിലേക്ക് എന്തൊരു യാത്രയാണ് നിങ്ങളുടേത്, അതും തുടര്‍ച്ചയോടെ. അക്ഷയ് ഖന്ന എക്കാലവും എന്റെ പ്രിയങ്കരനാണ്. അത് എന്തുകൊണ്ട് എന്നതിന്റെ തെളിവാണ് ഈ ചിത്രം. മാധവന്‍, എന്തൊരു ശോഭ, കരുത്ത്, പ്രൗഢി. രാകേഷ് ബേദി, നിങ്ങള്‍ ചെയ്തത് ഗംഭീരമായിരുന്നു. എല്ലാവര്‍ക്കും വലിയ കൈയടികള്‍, പ്രത്യേകിച്ചും മേക്കപ്പ്, പ്രോസ്തെറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന്. രണ്ടാം ഭാഗത്തിനുവേണ്ടി വലിയ കാത്തിരിപ്പാണ് എനിക്ക്...’’ എന്നാണ് ഹൃത്വിക് കുറിച്ചത്.
ആദ്യത്തേതിന് മണിക്കൂറുകൾക്ക് ശേഷം ഹൃതിക്, ധുരന്ദറിന്റെ മറ്റൊരു അവലോകനം പോസ്റ്റ് ചെയ്തത് എന്തുകൊണ്ടാണെന്നുളളത് സോഷ്യല്‍ മീഡിയയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. എന്തായാലും ഈ റിവ്യൂവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

റഹ്മാൻ ദകൈത്തിന്റെ സംഘത്തിൽ ചേരുന്നതിന്റെ മറവിൽ പാകിസ്ഥാന്റെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ അലി മസാരി എന്ന നിഗൂഢ യുവാവിന്റെ കഥയാണ് ധുരന്ദർ പറയുന്നത്. ശക്തനായ ഒരു രാഷ്ട്രീയക്കാരന്റെ മകളുമായുള്ള അദ്ദേഹത്തിന്റെ വിവാഹം ശത്രു ശൃംഖലയ്ക്കുള്ളിൽ നിന്ന് രഹസ്യ വിവരങ്ങൾ ശേഖരിക്കുന്ന ഒരു രഹസ്യ ഇന്ത്യൻ ചാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ഭാഗമാണെന്ന് പിന്നീട് വെളിപ്പെടുന്നതാണ് ഈ സിനിമ.

Ads by Google
Thursday 11 Dec 2025 07.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google