Sunday, March 15, 2026 Last Updated 6 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Dec 2025 06.15 PM

ബ്ലാക്ക് ഡ്രസില്‍ ഹോളിവുഡ് വിന്റേജ് ലുക്കില്‍ ആലിയ ഭട്ട്; ഫോംഫിറ്റിംഗ് ബോഡീസും ഷിയര്‍ വൈറ്റ് ട്യൂള്‍ അണ്ടര്‍ലെയേര്‍ഡ് മിഡി ലെംഗ്ത് സ്കര്‍ട്ടും ധരിച്ച് താരം

uploads/news/2025/12/815440/Untitled-4.jpg
Alia Bhatt (Image Source: Instagram)

ബോളിവുഡിന്റെ സൂപ്പര്‍താരറാണിയാണ് ഭട്ട് കുടുംബത്തിലെ മകളും കപൂര്‍ കുടുംബത്തിന്റെ മരുമകളുമായ ആലിയ ഭട്ട്. കരിയറിലും സ്വകാര്യജീവിതത്തിലും തിളങ്ങി നില്‍ക്കുന്ന താരം പാന്‍ ഇന്ത്യന്‍ സിനിമകളും അവാര്‍ഡ് നിശകളും യാത്രകളുമൊക്കെയായി തിരക്കിലാണ്. ഇക്കഴിഞ്ഞ ദിവസം താരം റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഏഴാം ദിവസത്തില്‍ ജിദ്ദയില്‍ എത്തിയിരുന്നു. അവിടെ വച്ച് തന്റെ കരിയര്‍ യാത്രയെക്കുറിച്ചും വരാനിരിക്കുന്ന സ്പൈ ത്രില്ലർ ആൽഫയെക്കുറിച്ച് പറയുകയും ചെയ്തിരുന്നു.
ഇ​പ്പോഴിതാ ഫിലിം ഫെസ്റ്റിവലില്‍ ധരിച്ച ഔട്ട്ഫിറ്റിലുള്ള എലഗന്റ് ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. വിന്റേജ് ഇന്‍സ്പയേര്‍ഡ് ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് താരം തിളങ്ങുന്നത്. ഓഡ്രി ഹെപ്ബേൺ-കോഡ് ഹോളിവുഡ് ചാരുതയില്‍ റെഡ് കാർപെറ്റിനെ കാലാതീതമായ ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്റാക്കി മാറ്റി. ‘‘സിനിമകളുടെ മാന്ത്രികത ആഘോഷിക്കുന്ന ജിദ്ദയിലെ ഒരു ദിവസം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആലിയ ചിത്രങ്ങള്‍ പങ്കിട്ടത്. നേർത്ത ലെയ്‌സുകൾ കൊണ്ട് അലങ്കരിച്ച ഫോം ഫിറ്റിംഗ് ബോഡിസുള്ള ബ്ലാക്ക് ഔട്ട്ഫിറ്റാണ് താരത്തിന്റേത്. തോളിലെ സ്കൂപ്പ് നെക്ക്‌ലൈൻ അഴകളവുകള്‍ കാണിക്കുന്ന മിഡി ലെംഗ്ത് സ്കര്‍ട്ട് മോണോക്രോം സിലൗറ്റിന് ഒരു പ്രത്യേക ഭംഗി നല്‍കുന്നുണ്ട്. ഷിയര്‍ വൈറ്റ് ട്യൂള്‍ അണ്ടർലെയറാണ് ഈ ഔട്ട്ഫിറ്റിന് കോച്ചര്‍ ഡ്രാമ ലുക്ക് നല്‍കുന്നത്. അതിലോലമായ കോളർബോണുകളിലേക്ക് ഇറങ്ങിക്കിടക്കുന്ന ക്ലാസിക് ഡയമണ്ട് ചോക്കർ നെക്ലേസും ചെറിയ ഡയമണ്ട് സ്റ്റഡ്സുമാണ് താരം ഇതിനൊപ്പം ധരിച്ചിരിക്കുന്നത്.

Ads by Google
Thursday 11 Dec 2025 06.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google