Sunday, March 15, 2026 Last Updated 2 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Dec 2025 03.05 PM

‘‘കര്‍മ്മയില്‍ കുറച്ച് വിശ്വാസമുണ്ട്; നല്ലതാണെങ്കിലും മോശമാണെങ്കിലും ഞാനത് ഫേസ് ചെയ്യും; എന്റെ സന്തോഷം എനിക്ക് അമൂല്യമാണ്....’’ ഭാവന

uploads/news/2025/12/815414/Untitled-1.jpg
Bhavana (Image Source: Instagram)

നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഭാവന. പിന്നീടിങ്ങോട്ട് നായികയായും സഹനായികയായും മികച്ച കഥാപാത്രങ്ങളിലൂടെ ഭാവന പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമടക്കം താരം തിളങ്ങി. ജീവിതത്തില്‍ വളരെ സങ്കടകരമായ ഒരു അനുഭവം ഉണ്ടായ ശേഷം വെള്ളിത്തിരയില്‍ നിന്ന് വലിയൊരു ഇടവേള താരമെടുത്തിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ താരം വീണ്ടും ബിഗ് സ്ക്രീനില്‍ തിരിച്ചു വരവ് നടത്തിയിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ കമന്റുകളെക്കുറിച്ച്‌ സംസാരിക്കുകയാണ് ഭാവന. നെഗറ്റീവ് കമന്റുകള്‍ കണ്ട് തന്റെ ദിവസം കളയാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ സന്തോഷഗ അമൂല്യമല്ലെന്നും മറ്റൊരാളുടെ ഫ്രസ്‌ട്രേഷൻ കാരണം തന്റെ ഒരു ദിവസം കളയുന്നത് എന്തിനാണെന്നും പറയുകയാണ് ഭാവന.
‘‘സോഷ്യല്‍ മീഡിയയില്‍ ഞാൻ അത്ര സജീവമല്ല. എനിക്ക് ഇൻസ്റ്റാഗ്രാമില്‍ മാത്രമാണ് അക്കൗണ്ട് ഉള്ളത്, അതും 2019-ല്‍ മാത്രമാണ് തുടങ്ങിയത്. ഞാൻ ആദ്യം ഒരു പ്രൈവറ്റ് അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഞാൻ വിവാഹബന്ധം വേർപെടുത്താൻ പോകുന്നു, ഡിവോഴ്‌സ് ആയി എന്നൊക്കെയുള്ള വ്യാജവാർത്തകള്‍ വ്യാപകമായപ്പോള്‍, എല്ലാവരുടെയും നിർബന്ധപ്രകാരമാണ് ഇൻസ്റ്റാഗ്രാമില്‍ ഒരു പബ്ലിക് അക്കൗണ്ട് തുടങ്ങിയത്.
എന്തിനാണ് മറ്റൊരാളുടെ ഫ്രസ്‌ട്രേഷൻ കാരണം നമ്മുടെ ഒരു ദിവസം കളയുന്നത്? എന്റെ സന്തോഷം എനിക്ക് അമൂല്യമാണ്. മനസറിഞ്ഞ് ഒരുപാട് സന്തോഷിക്കുന്നത് വളരെ അപൂർവമാണ്. ഇയാള്‍ക്ക് എന്നെ അറിയില്ലല്ലോ, എന്തറിഞ്ഞിട്ടാ ഈ എഴുതുന്നതെന്നൊക്കെ ചിന്തിക്കും. ആദ്യമൊക്കെ മറുപടി കമന്റ് ചെയ്യണമെന്ന് വിചാരിക്കും. പിന്നെയോര്‍ക്കും അതൊരു ത്രെഡ് ആക്കേണ്ടെന്ന്. കാരണം അതില്‍ പിടിച്ച് പിന്നീട് കമന്റുകള്‍ കൂടും. അതും പോരാഞ്ഞ് ഓണ്‍ലൈന്‍ മീഡിയയില്‍ വരും.
ഞാന്‍ വരുന്ന സമയത്ത് സോഷ്യല്‍ മീഡിയ അത്ര സജീവമല്ല. അതുകൊണ്ട് തന്നെ ഞാനതുമായി അത്ര യൂസ്ഡ് അല്ല. ശരിക്കുമൊരു പ്രൈവറ്റ് പേഴ്സണാണ് ഞാന്‍. സുഹൃത്തുക്കളുടെയടുത്ത് എക്സ്ട്രോവേര്‍ട്ടും അല്ലാതെ തീര്‍ത്തും ഇന്‍ട്രോവേര്‍ട്ടുമാണ്. സംസാരിച്ചു തുടങ്ങിയാല്‍ ഒരുപാട് സംസാരിക്കും. എവിടെ പോയാലും മീഡിയ പിന്തുടരുന്നത് വലിയ താത്പര്യമില്ല. ഒന്നാമത് നമ്മള്‍ ഭയങ്കരമായി കോണ്‍ഷ്യസാകും. എന്ത് പറയണം, എന്ത് പറഞ്ഞാലാണ് നെഗറ്റീവായി മാറുന്നത്. നമ്മള്‍ ചിലപ്പോ ഒന്നും ആലോചിച്ചിട്ട് പറയുന്നതാവില്ല, എന്ത് പറഞ്ഞാലും കുറ്റം കണ്ടുപിടിക്കുന്നവരുണ്ടാകും. പിന്നെ ഇപ്പോള്‍ ഇതൊക്കെയായി യൂസ്ഡ് ആയി. ഇനിയതൊരിക്കലും മാറില്ല. പിന്നെ മറ്റുള്ളവരുടെ നിഷേധ ചിന്തകള്‍ എന്റെ സന്തോഷത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
ദൈവ വിശ്വാസിയാണ്. ഭയങ്കര വിശ്വാസയല്ല. കർമ്മയില്‍ കുറച്ചൊക്കെ വിശ്വാസമുണ്ട്. എനിക്കുള്ളതേ എനിക്ക് വരുള്ളൂ. നല്ലതാണെങ്കിലും മോശമാണെങ്കിലും ഞാൻ അത് ‘ഫേസ് ഇറ്റ്’ ചെയ്യും. അതിനെ എങ്ങനെ കൈകാര്യം ചെയ്യാൻ പറ്റും എന്നതിന് ശക്തി തരികയെന്ന രീതിയില്‍ പ്രാർത്ഥിക്കും. പ്രാർത്ഥന എന്നത് നമ്മോടൊപ്പം ആരോ ഉണ്ട് എന്നൊരു വിശ്വാസമാണ് നല്‍കുന്നത്, ആ വിശ്വാസത്തിലാണ് എല്ലാവരും ജീവിക്കുന്നത്.
ഒരുപാട് സുഹൃത്തുക്കളുണ്ടെങ്കിലും ഒരു പ്രശ്നം വരുമ്പോൾ ഞാൻ ആരെയും വിളിക്കാറില്ല, ഒരു ഷെല്ലിനകത്തേക്ക് ഒതുങ്ങിപ്പോകും. ആ പ്രശ്നത്തില്‍ നിന്ന് റിക്കവറി ആയ ശേഷം മാത്രമേ സുഹൃത്തുക്കളോട് കാര്യങ്ങള്‍ പറയുകയുള്ളൂ. ഇത് എന്റെ സുഹൃത്തുക്കള്‍ക്കെല്ലാം അറിയാം... ’’ ഭാവന പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.

Ads by Google
Thursday 11 Dec 2025 03.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google