Sunday, March 15, 2026 Last Updated 1 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Dec 2025 01.40 PM

ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കോടതിയുടെ ബോധ്യമാണ്; സത്യന്‍ അന്തിക്കാട്

sathyan-anthikad-

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിയിൽ പ്രതികരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ദിലീപ് തെറ്റുകാരനല്ല എന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യവും അറിവുമാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. തനിക്ക് കോടതിയിൽ വിശ്വാസമുണ്ടെന്നും കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും സത്യൻ അന്തിക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

അന്തിക്കാട് വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഞാനങ്ങനെ അത്തരം കാര്യങ്ങളിലൊന്നും ഇടപെടാറില്ലല്ലോ സാധാരണ. ആ വിധി വന്നു കഴിഞ്ഞല്ലോ. ഒരു കേസ് വന്നു, ആ കേസിന് കോടതി വിധിച്ചു. ആ വിധി നമ്മളെല്ലാം കണ്ടു. അതിൽ നേരിട്ട് കുറ്റക്കാരായവരെയെല്ലാം ശിക്ഷിച്ചു. നമ്മളതിനെ ബഹുമാനിക്കുന്നു. ആ കോടതി വിധിയെ ബഹുമാനിക്കുന്നു.

മറ്റൊന്നും നമ്മുടെ വിഷയമല്ല. ഞാൻ കോടതിയിൽ വിശ്വസിക്കുന്ന ഒരാളാണ്. കാരണം ഒരുപാട് തെളിവുകളും സാക്ഷികളും രേഖകളുമൊക്കെ പരിശോധിച്ചിട്ടാണ് കോടതി ഒരു വിധി പറഞ്ഞിട്ടുള്ളത്. അത് തെറ്റാണെന്ന് പറയാൻ നമ്മൾ ആളല്ല. കോടതിക്കപ്പുറം എനിക്കൊന്നുമറിയില്ല. കോടതി വിധിയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്.

അതിൽ എതിർ അഭിപ്രായങ്ങളുണ്ടെങ്കിൽ മേൽക്കോടതിയിലേക്ക് പോകാമല്ലോ. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിനെക്കുറിച്ചൊന്നും നമ്മൾ ഇപ്പോൾ പറയേണ്ടതില്ല. ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യവും കോടതിയുടെ അറിവുമാണ്.

ഞാനിവിടെ ജീവിക്കുന്ന പൗരനെന്ന നിലയിൽ എനിക്ക് കോടതിയിൽ വിശ്വാസമുണ്ട്. സിനിമ സംഘടനകളിലൊന്നും അത്ര വളരെ സജീവമായി നിൽക്കുന്ന ഒരാളല്ല ഞാൻ".- സത്യൻ അന്തിക്കാട് പറഞ്ഞു.

Ads by Google
Thursday 11 Dec 2025 01.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google