Sunday, March 15, 2026 Last Updated 6 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Dec 2025 12.22 PM

' രാഷ്ട്രീയപരമായി വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഈ ചിത്രം എനിക്ക് നല്‍കിയ സന്തോഷം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല' ; ' ധുരന്ധറി' നെ പ്രശംസിച്ച് ഹൃത്വിക്ക് റോഷന്‍

but, its

രണ്‍വീര്‍ സിങ് നായകനായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് ' ധുരന്ധര്‍'. ആദിത്യ ധര്‍ സംവിധാനം ചെയ്ത സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ഹൃത്വിക്ക് റോഷന്‍. സിനിമയിലെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും സിനിമ തനിക്ക് ഇഷ്ടപ്പെട്ടെന്നായിരുന്നു താരത്തിന്റെ അഭിപ്രായം. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഹൃത്വിക് റോഷന്‍ ചിത്രത്തെ പ്രശംസിച്ചത്.

' ഞാന്‍ സിനിമയെ ഇഷ്ടപ്പെടുന്നു. ഒരു ചുഴലിക്കാറ്റിലേക്ക് എടുത്തുചാടി കഥയുടെ നിയന്ത്രണത്തില്‍ സ്വയം സമര്‍പ്പിച്ച് പറയാനുളളതെല്ലാം സ്‌ക്രീനിലേക്ക് പകര്‍ത്തി നല്‍കുന്ന ചലച്ചിത്രക്കാരന്മാരെ ഞാന്‍ എപ്പോഴും ആരാധിക്കുന്നു. അത്തരത്തിലുളള ഒരു സിനിമയാണ് ധുരന്ധര്‍. സിനിമയും അതിലെ കഥപറച്ചിലും എനിക്ക് ഇഷ്ടപ്പെട്ടു'.

' എന്നാല്‍ ഒരു ലോകപൗരന്‍ എന്ന നിലയില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് എനിക്ക് രാഷ്ട്രീയപരമായി വിയോജിപ്പുകള്‍ ഉണ്ടായേക്കാം. എങ്കിലും, ഒരു സിനിമ വിദ്യാര്‍ഥി എന്ന നിലയില്‍ ഈ ചിത്രം എനിക്ക് നല്‍കിയ അറിവും സന്തോഷവും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല' - ഹൃത്വിക്ക് റോഷന്‍ കുറിച്ചു.

രണ്‍വീര്‍ സിങ്ങിന് പുറമേ അക്ഷയ് ഖന്ന, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, സാറാ അര്‍ജുന്‍, രാകേഷ് ബേദി എന്നിവരും ധുരന്ധറില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യും.

Ads by Google
Thursday 11 Dec 2025 12.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google