Sunday, March 15, 2026 Last Updated 2 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Dec 2025 10.49 AM

' മുമ്പൊരിക്കലും ഇവിടെ ഇത്രയേറെ പുരുഷന്മാര്‍ ഒരു സ്ത്രീക്കുവേണ്ടി സംസാരിച്ചിട്ടില്ല, നിങ്ങളോട് ബഹുമാനം' ; അഞ്ജലി മേനോന്‍

actress, case

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി പുറത്തുവന്നതിനു പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍. വിധി പുറപ്പെടുവിച്ചതിനു പിന്നാലെ അതിജീവിതയുടെ പോരാട്ടത്തിന് നിരവധിപേര്‍ പിന്തുണയ്ക്കുന്നതിനേക്കുറിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ അഞ്ജലി മേനോന്‍ പറയുന്നത്.

ഇതിത്രയും സംഭവിച്ചതിനുശേഷം ഒന്നിലും അത്ഭുതപ്പെടേണ്ടതില്ലെങ്കില്‍ക്കൂടി ഓരോദിവസവും ഞെട്ടലിന്റെ തോത് കൂടുകയാണെന്ന് പറഞ്ഞാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പക്ഷേ അപ്പോഴും പൊതുജനങ്ങള്‍ക്കിടയില്‍ നിന്നുളള പ്രതികരണങ്ങള്‍ അത്ഭുതപ്പെടുത്തുന്നുവെന്ന് അഞ്ജലി മേനോന്‍ കുറിക്കുന്നു.

മുമ്പൊരിക്കലും ഇവിടെ സ്ത്രീകള്‍ ഇത്രയേറെ സ്വരമുയര്‍ത്തിയിട്ടില്ല. മുമ്പൊരിക്കലും ഇവിടെ ഇത്രയേറെ പുരുഷന്മാര്‍ ഒരു സ്ത്രീക്കുവേണ്ടി സംസാരിച്ചിട്ടില്ല. ഓരോരുത്തരും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പരിശ്രമിക്കുകയും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിജീവിതര്‍ ആദരിക്കപ്പെടുന്ന സംസ്‌കാരമാണ് അവര്‍ ആവശ്യപ്പെടുന്നത്, അത് അമൂല്യവുമാണ്. നിങ്ങളോട് എനിക്ക് ബഹുമാനമുണ്ട്. അവരാണ് സന്ദേശവാഹകര്‍- എന്നാണ് അഞ്ജലി മേനോന്റെ വാക്കുകള്‍.

Ads by Google
Thursday 11 Dec 2025 10.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google