Sunday, March 15, 2026 Last Updated 6 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Dec 2025 09.47 AM

എന്റെയും ഐശ്വര്യയുടെയും വിവാഹമോചന വാര്‍ത്തകള്‍ ആരാധ്യയ്ക്കറിയില്ല, അവള്‍ക്ക് ഫോണില്ല; അഭിഷേക് ബച്ചന്‍

-abhishek-bachchan

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് യും നടന്‍ അഭിഷേക് ബച്ചനും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത കുറേ കാലമായി പ്രചരിക്കുന്നുണ്ട്. പല വേദികളിലും ഇരുവരും ഒന്നിച്ചെത്തിയിട്ട് പോലും ഇത്തരം കിംവദന്തികള്‍ക്ക് യാതൊരു കുറവുമില്ലായിരുന്നു. ഇപ്പോഴിതാ 14 കാരി മകള്‍ ആരാധ്യയ്ക്ക് ഇത്തരം കിംവദന്തികള്‍ അറിയില്ലെന്ന് പറയുകയാണ് അഭിഷേക് ബച്ചന്‍.

ഒരു അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായാണ് അഭിഷേക് ഇക്കാര്യം പറഞ്ഞത്. മാതാപിതാക്കശളക്കുറിച്ചുളള കിംവദന്തികള്‍ ആരാധ്യയ്ക്ക് അറിയാമോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നാണ് താന്‍ കരുതുന്നത് എന്ന് പറഞ്ഞ അഭിഷേക് ആരാധ്യ വളരെ പക്വതയുളള കുട്ടിയാണെന്നും ആരാധ്യയ്‌ക്കൊരു ഫോണ്‍ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അവള്‍ക്കിതൊന്നും അറിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. അവള്‍ വളരെ പക്വതയുളള പെണ്‍കുട്ടിയാണ്. അവളൊരു അടിപൊളി പെണ്‍കുട്ടിയാണ്. അവള്‍ക്കിതൊന്നും അറിയില്ല എന്ന് മാത്രമല്ല, ഇത്തരം കാര്യങ്ജള്‍ക്കൊന്നും അവള്‍ പ്രാധാന്യം കൊടുക്കുന്നുമില്ലെന്നുമാണ് ഞാന്‍ കരുതുന്നത്. അവള്‍ക്ക് സ്വന്തമായി ഫോണ്‍ ഇല്ല. അവള്‍ക്ക് 14 വയസാണ്. അവളുടെ സുഹൃത്തുക്കള്‍ക്ക് അവളോട് സംസാരിക്കണമെങ്കില്‍ അവര്‍ അവളുടെ അമ്മയെ വിളിക്കും. ഇക്കാര്യം വളരെ മുമ്പ് തന്നെ ഞങ്ങള്‍ തീരുമാനിച്ചതാണ്. അഭിഷേക് പറഞ്ഞു.

അതേസമയം ആരാധ്യ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും അഭിഷേക് വ്യക്തമാക്കി. എന്നാല്‍ അവളുടെ മാതാപിതാക്കളെക്കുറിച്ചുളള അഭ്യൂഹങ്ങളില്‍ അവള്‍ക്ക് താത്പര്യമില്ല. മറിച്ച് ഹോംവര്‍ക്കുകള്‍ ചെയ്യാനാണ് താത്പര്യം. സ്‌കൂള്‍ അവള്‍ക്ക് വലിയ ഇഷ്ടമാണ്. ഞങ്ങളുടെ പേരുകള്‍ അവള്‍ ഗൂഗിളില്‍ തിരയുമെന്ന് ഞാന്‍ കരുതുന്നില്ല. അവള്‍ ഒന്നും വിശ്വസിക്കില്ല. വായിക്കുന്നതെല്ലാം വിശ്വസിക്കരുതെന്ന് അവളുടെ അമ്മ അവളെ നന്നായി പഠിപ്പിച്ചിട്ടുണ്ട്. അഭിഷേക് ബച്ചന്‍ പറഞ്ഞു. ഐശ്വര്യയുമായുളള വിവാമോചന അഭ്യൂഹങ്ങള്‍ അഭിഷേക് നിഷേധിച്ചു. അതെല്ലാം അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Thursday 11 Dec 2025 09.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google