Sunday, March 15, 2026 Last Updated 3 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Dec 2025 04.38 PM

' എല്ലാത്തിനും എന്റെ ഉത്തരം നീയാണ്' ; വിവാഹവാര്‍ഷിക ദിനത്തില്‍ യഷിന് ആശംസകളുമായി ഭാര്യ

wedding

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത നടനാണ് യഷ്. നടി രാധിക പണ്ഡിറ്റ് ആണ് താരത്തിന്റെ ഭാര്യ. ഇപ്പോള്‍ ഒന്‍പതാം വിവാഹ വാര്‍ഷികത്തില്‍ യഷിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് രാധിക. മനോഹരമായൊരു വീഡിയോയ്‌ക്കൊപ്പമാണ് രാധികയുടെ ആശംസ. യഷിന്റെ എഐ ഇമേജും രാധിക പങ്കുവച്ചിട്ടുണ്ട്. യഷ് തനിക്ക് ആരാണെന്നാണ് വീഡിയോയിലൂടെ രാധിക പങ്കുവച്ചിരിക്കുന്നത്.

എന്റെ പേഴ്‌സണല്‍ ബോഡിഗാര്‍ഡ്, ചാറ്റ്ജിപിടി, ഷെഫ്, പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍, മെന്റര്‍, ഡിജെ, ഡോക്ടര്‍, കാല്‍ക്കുലേറ്റര്‍, സ്‌ട്രെസ് ബസ്റ്റര്‍, സമാധാനം'' എന്നാണ് രാധിക കുറിച്ചിരിക്കുന്നത്. ' എല്ലാത്തിനും എന്റെ ഉത്തരം നീയാണ്, എപ്പോഴും അങ്ങനെ തെന്നയായിരിക്കും'. - എന്നും രാധിക കുറിച്ചിട്ടുണ്ട്.

2016ലാണ് യഷും രാധികയും വിവാഹിതരാകുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു.

Ads by Google
Wednesday 10 Dec 2025 04.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google