Sunday, March 15, 2026 Last Updated 14 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Dec 2025 11.38 AM

കുഞ്ഞ് ജനിച്ചതിനുശേഷമുളള ആദ്യത്തെ വിവാഹവാര്‍ഷികം ആഘോഷമാക്കി കത്രീന കൈഫും വിക്കി കൗശലും

vicky-kaushal-
photo-www.instagram.com/vickykaushal09

നാലാം വിവാഹ വാര്‍ഷികദിനത്തില്‍ മനോഹരമായ പോസ്റ്റ് പങ്കുവെച്ച് നടന്‍ വിക്കി കൗശല്‍. കത്രീനയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.‘ ഇന്ന് ആഘോഷിക്കുന്നു.. ആനന്ദത്തോടെ, നന്ദിയോടെ, ഉറക്കമില്ലാതെ..സന്തോഷകരമായ നാല് വര്‍ഷങ്ങള്‍’ ചിത്രത്തിനൊപ്പം വിക്കി കുറിച്ചു. മാതാപിതാക്കളായതിനുശേഷമുളള ഇരുവരുടെയും ആദ്യത്തെ വിവാഹവാര്‍ഷികമാണിത്.

കഴിഞ്ഞ നവംബറിലായിരുന്നു താരങ്ങള്‍ തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേറ്റത്. ആണ്‍ കുഞ്ഞ് പിറന്ന വിവരം ദമ്പതികള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം എത്തിയിരിക്കുന്നു. വളരെയധികം നന്ദിയോടെ ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു താരങ്ങള്‍ കുറിച്ചത്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരായിരുന്നു താരങ്ങള്‍ക്ക് ആശംസകളറിയിച്ചെത്തിയത്.

2021ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ഇരുവരുടെയും പ്രണയകഥ ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നെങ്കിലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കാന്‍ ഇരുവരും തയാറായില്ല. വളരെ സ്വകാര്യമായി സൂക്ഷിച്ച പ്രണയം 2021 ഡിസംബര്‍ 9 ന് രാജസ്ഥാനില്‍ വെച്ചു നടന്ന രാജകീയ വിവാഹത്തിലൂടെയാണ് ലോകം അറിഞ്ഞത്.

Ads by Google
Wednesday 10 Dec 2025 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google