Sunday, March 15, 2026 Last Updated 12 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Dec 2025 09.10 AM

‘ആര്‍ആര്‍ആര്‍ 100 തവണ കണ്ടിട്ടുണ്ട്’; രാംചരണിനെ നേരില്‍ക്കണ്ട സന്തോഷത്തില്‍ ജാപ്പനീസ് ആരാധിക

ram-charan-
photo-www.instagram.com/alwaysramcharan1985/

തെലുങ്ക് നടന്‍ രാം ചരണിനെ കാണാനെത്തി ജപ്പാനില്‍ നിന്നുളള ആരാധക സംഘം. ഹൈദരാബാദിലായിരുന്നു ഈ കൂടിക്കാഴ്ച. രാജമൗലി സംവിധാനം ചെയ്ത RRR എന്ന ചിത്രം ജപ്പാനില്‍ റിലീസ് ചെയ്തിരുന്നു. ചിത്രം അവിടെ വന്‍ വിജയമായതോടെ രാംചരണിന് ജപ്പാനിലും ഏറെ ആരാധകരുണ്ടായി. അവരില്‍ ചിലരാണ് അദ്ദേഹത്തെ ഹൈദരാബാദിലെത്തി നേരില്‍ കണ്ടത്.

നടന്റെ പിആര്‍ ടീം പങ്കുവെച്ച വീഡിയോയില്‍ ആരാധകരുമായി രാംചരണ്‍ സംവദിക്കുനന്ത് കാണാം. കൂട്ടത്തില്‍ ഒരു ആരാധിക RRR 100 തവണ കണ്ടിട്ടുണ്ടെന്ന് രാംചരണിനോട് പറഞ്ഞു. ഇതുകേട്ട് താരം അത്ഭുതപ്പെടുന്നുണ്ട്. ഇവര്‍ താരത്തിന് സമ്മാനങ്ങളും നല്‍കി. സിനിമ ഓണ്‍ലൈനിലാണോ കണ്ടതെന്ന് ചോദിച്ചപ്പോള്‍ തിയറ്ററിലെന്നായിരുന്നു ആരാധികയുടെ മറുപടി.

രാം ചരണിന്റെ സിനിമകളുമായി ബന്ധപ്പെട്ട ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട ഫോര്‍ട്ട് പോലുളള സ്ഥലങ്ങളും ജാപ്പനീസ് ആരാധകര്‍ സന്ദര്‍ശിച്ചു. ഈ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും അവര്‍ പങ്കുവെച്ചു.

Ads by Google
Wednesday 10 Dec 2025 09.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google