നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുളള വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഹരീഷ് പേരടി. എന്നും എന്നും നടിയ്‌ക്കൊപ്പമാണെന്ന് ഹരീഷ് പേരടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി.
' ആര് എന്ത് വിധിച്ചാലും... എന്നും എന്നും എന്നും... എന്റെ കുഞ്ഞിപ്പെങ്ങളോടൊപ്പം...' എന്നാണ് ഹരീഷ് പേരടി കുറിച്ചത്. നിരവധി പേരാണ് ഹരീഷ് പേരടിയുടെ പോസ്റ്റിന് ലൈക്കും കമന്റുമായി എത്തുന്നത്.