Monday, March 16, 2026 Last Updated 22 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Dec 2025 12.32 PM

‘എന്നും എന്റെ കുഞ്ഞിപ്പെങ്ങള്‍ക്കൊപ്പം’; പോസ്റ്റുമായി ഹരീഷ് പേരടി

hareesh-peradi-

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കികൊണ്ടുളള വിധി ഇന്നലെയായിരുന്നു പുറത്തുവന്നത്. വിധിയില്‍ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുളള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. ഇപ്പോഴിതാ നടിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തിയിരിക്കുകയാണ്.

സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി നടിക്കൊപ്പമാണെന്ന നിലപാട് വ്യക്തമാക്കിയത്. ഒറ്റവരി പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിരവധി പേരാണ് ഹരീഷ് പേരടിയുടെ പോസ്റ്റ് ലൈക്ക് ചെയ്തതും പോസ്റ്റിന് താഴെ കമന്റ് ചെയ്തതും. ‘ആര് എന്ത് വിധിച്ചാലും... എന്നും എന്നും എന്നും..എന്റെ കുഞ്ഞിപ്പെങ്ങളോടൊപ്പം’ എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

നേരത്തെ WCCയും അതിജീവിതയായ നടിക്കൊപ്പം നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്നും എപ്പോഴും അവള്‍ക്കൊപ്പം എന്ന കുറിപ്പാണ് WCC പങ്കുവെച്ചത്.

Ads by Google
Tuesday 09 Dec 2025 12.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google