Sunday, March 15, 2026 Last Updated 11 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Dec 2025 12.29 PM

' ജനാധിപത്യമെ നീ എന്റെ ചൂണ്ടുവിരലില്‍ അടയാളപ്പെടുക'; വോട്ട് ചെയ്ത സന്തോഷം പങ്കുവച്ച് മീനാക്ഷി

votes, fans
photo-www.facebook.com/meenakshiactressofficial

വോട്ട് ചെയ്തതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് നടിയും അവതാരകയുമായ മീനാക്ഷി. മഷി പുരട്ടിയ വിരല്‍ കാണിച്ചുകൊണ്ടുളള ചിത്രം താരം ഫേസ്ബുക്കില്‍ പങ്കുവച്ചു. ' ജനാധിപത്യമെ', നീ എന്റെ ചൂണ്ടുവിരലില്‍ ' അടയാളപ്പെടുക' എന്നാണ് ചിത്രത്തിനൊപ്പം മീനാക്ഷി കുറിച്ചത്.

അതിരാവിലെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്ത മീനാക്ഷിയെ ആരാധകര്‍ അഭിനന്ദിച്ചു. പലരും കിടക്കപ്പായയില്‍ നിന്ന് എണീക്കുമ്പോഴേക്കും മീനാക്ഷി വോട്ട് ചെയ്തല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഷൂട്ട് ഉളളതുകൊണ്ട് നേരത്തെ എത്തി വോട്ട് ചെയ്തതാണെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. ഇത് മീനാക്ഷിയുടെ കന്നിവോട്ടാണോ എന്ന ചോദ്യവുമായി ചിലരെത്തി. തന്റേത് കന്നിവോട്ട് അല്ലെന്ന് മീനാക്ഷി വ്യക്തമാക്കി.

Ads by Google
Tuesday 09 Dec 2025 12.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google