Sunday, March 15, 2026 Last Updated 17 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Dec 2025 10.49 AM

' സത്യത്തിന്റെ പാലാഴി കടഞ്ഞ് നീതിയുടെ അമൃത് എടുത്ത ധീര വനിത' ; നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ പ്രശംസിച്ച് സംവിധായകന്‍ വ്യാസന്‍

matter, hide

നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ പ്രശംസിച്ച് സംവിധായകന്‍ വ്യാസന്‍. കോടതികള്‍ ആണ് യഥാര്‍ത്ഥ വിധികര്‍ത്താകളെന്ന് ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട് എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നത്. എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാന്‍ ആര്‍ക്കുമാവില്ലെന്നും വ്യാസന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

' മാധ്യമങ്ങളുടെ സ്മാര്‍ത്ത വിചാരത്തിനും, പ്രോസിക്യൂഷൻ മെനഞ്ഞ കള്ളക്കഥകൾക്കുമിടയിൽ നിന്ന് സത്യത്തിന്റെ പാലാഴി കടഞ് നീതിയുടെ അമൃത് എടുത്ത ഈ ധീര വനിതയ്ക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്. മാധ്യമ വിചാരണ നടത്തി ചാനൽ ജഡ്ജിമാർ അല്ല വിധി പറയേണ്ടത്, കോടതികൾ ആണ് യഥാർത്ഥ വിധികർത്താക്കളെന്ന് ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്.പോലീസും, മാധ്യമങ്ങളും, സർക്കാരിന്റെ നിയമസംവിധാനങ്ങളും ഒത്തൊരുമിച്ച് നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ആരെയോ കുടുക്കാൻ അവർ തുനിഞ്ഞിറങ്ങിയിരിക്കുന്നു. ആ ചതിയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഒന്നുകിൽ ദൈവത്തിന്, അല്ലെങ്കിൽ ദൈവ തുല്യനായ ഒരാൾക്ക് മാത്രമേ സാധിക്കു.എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല സത്യമേവ ജയതേ.

NB: പോലീസുകാരെ സുഹൃത്തുക്കളാക്കരുത് എന്ന് ഒരു ചൊല്ലുണ്ട് കാരണം പരിചയമുള്ള പോലീസുകാരൻ രണ്ടിടി കൂടുതൽ ഇടിക്കുമത്ര, അതുപോലെതന്നെ മാധ്യമപ്രവർത്തകരെയും( മാധ്യമ സ്ഥാപനങ്ങളെയും) സുഹൃത്തുക്കളാക്കരുത്, പരിചയം നടിക്കുന്ന മാധ്യമപ്രവർത്തകനായിരിക്കും( മാധ്യമ സ്ഥാപനം ആയിരിക്കും) നിങ്ങളെക്കുറിച്ച് ആദ്യം വ്യാജവാർത്ത ഉണ്ടാക്കുന്നത്'.

Ads by Google
Tuesday 09 Dec 2025 10.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google