Monday, March 16, 2026 Last Updated 24 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Dec 2025 09.19 AM

‘പ്രതീക്ഷ നഷ്ടപ്പെട്ടു, അതിജീവിതയെപ്പോലെ ഞാനും തകര്‍ക്കപ്പെട്ടു’; പ്രതികരണവുമായി ഷഫ്‌ന നിസാം

shafna-nizam-

നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് തുറന്നു പറഞ്ഞ് നടി ഷഫ്‌ന നിസാം. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി വന്ന പശ്ചാത്തലത്തിലാണ് ഷഫ്‌നയുടെ പ്രതികരണം. ഈ കേസിലൂടെ ജീവിതം തന്നെ കീഴ്‌മേല്‍ മറിക്കപ്പെട്ട അതിജീവിതയ്ക്ക് എന്ത് നീതിയാണ് ലഭിച്ചതെന്ന് ഷഫ്‌ന ചോദിക്കുന്നു. എന്നും അവള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നടിയുടെ പോസ്റ്റ്.

‘പ്രതീക്ഷ നഷ്ടപ്പെടുന്നു. ഒരുപാട് അനുഭവിച്ചു, ജീവിതം തന്നെ കീഴ്‌മേല്‍ മറിക്കപ്പെട്ട അതിജീവിതയ്ക്ക് എന്ത് നീതിയാണ് ലഭിച്ചത്? ഉറക്കമില്ലാത്ത രാത്രികള്‍, തകര്‍ച്ചകള്‍, വേദന, ആക്രമണം, പരുഷമായ വാക്കുകള്‍, സ്വഭാവഹത്യ, ഇതൊന്നും മറക്കാനാകില്ലല്ലോ. നീതി നടപ്പാക്കപ്പെട്ടിരുന്നുവെങ്കില്‍ , തകര്‍ക്കപ്പെട്ട ലോകത്തിന്റെ ശബ്ദം ഉറക്കെ കേള്‍പ്പിക്കാനായി എന്നെങ്കിലും അവള്‍ക്കു തോന്നിയേനെ. അവള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ലെങ്കിലും സത്യമെങ്കിലും നിലനില്‍ക്കുമായിരുന്നു. എന്നാലിപ്പോള്‍ നീതിയിലുളള വിശ്വാസം ഇല്ലാതായി. അതിജീവിതയെപ്പോലെ ഞാനും തകര്‍ക്കപ്പെട്ടിരിക്കുന്നു ’ഷഫ്‌ന കുറിച്ചു.

Ads by Google
Tuesday 09 Dec 2025 09.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google