Monday, March 16, 2026 Last Updated 25 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Dec 2025 12.38 PM

' അവള്‍ക്കൊപ്പം' ; വിധിക്കു പിന്നാലെ പ്രതികരിച്ച് റിമ കല്ലിങ്കല്‍

case, comes

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. അവള്‍ക്കൊപ്പം എന്നെഴുതിയ ബാനര്‍ പിടിച്ചു നില്‍ക്കുന്ന തന്റെ ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. ' എപ്പോഴും , മുമ്പെത്തേക്കാളും ശക്തിയോടെ ഇപ്പോള്‍' എന്നാണ് റിമ കുറിച്ചിരിക്കുന്നത്.

അതേസമയം കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുളള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ക്കുളള ശിക്ഷ ഈ മാസം 12ന് വിധിക്കും. ദിലീപിനെതിരെയുളള ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് എറണാകുളം സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വിധിന്യായത്തില്‍ പറഞ്ഞു.

അതേസമയം തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് വിധിക്ക് പിന്നാലെ ദിലീപ് പ്രതികരിച്ചു. തന്നെ പ്രതിയാക്കി കരിയര്‍ നശിപ്പിക്കുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. പോലീസ് കളളക്കഥ മെനഞ്ഞുവെന്നും ദിലീപ് പറഞ്ഞു. ഈ വിധിയോടെ പോലീസിന്റെ കളളക്കഥ പൊളിഞ്ഞുവെന്നും ദിലീപ് പറഞ്ഞു.

Ads by Google
Monday 08 Dec 2025 12.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google