Sunday, March 15, 2026 Last Updated 13 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Dec 2025 10.55 AM

' കളങ്കാവലി' നെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി; വീഡിയോയുമായി മമ്മൂട്ടിയും വിനായകനും

share, video

മമ്മൂട്ടി, വിനായകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കളങ്കാവല്‍. തിയേറ്ററുകളില്‍ വലിയ വിജയം നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഇപ്പോള്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയും വിനായകനും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷക പ്രശംസയില്‍ ഉളള സന്തോഷം പങ്ക് വെച്ച മമ്മൂട്ടി, തന്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ചു കൊണ്ട് എന്നും തന്നോടൊപ്പം നില്‍ക്കുന്ന പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തു.

ചിത്രത്തിനും തന്റെ പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് വിനായകനും പ്രേക്ഷകരോടുളള നന്ദി അറിയിച്ചു. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ' കുറുപ്പ്' ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവല്‍. ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍, രജിഷ വിജയന്‍, ഗായത്രി അരുണ്‍, മാളവിക, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

Ads by Google
Monday 08 Dec 2025 10.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google