Monday, March 16, 2026 Last Updated 24 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 06 Dec 2025 01.07 PM

' അതിതാഭ് ബച്ചനൊപ്പവും ഞാന്‍ കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്, പക്ഷേ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല' ; നടി ഊര്‍മിളയുമായി തന്റെ പേരില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ആര്‍ജിവി

opened, about

നടി ഊര്‍മിള മതോംഡ്കറുമായി ചേര്‍ത്ത് തന്നെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. രംഗീല, ദൗഡ്, സത്യ, പ്യാര്‍ തുനേ ക്യാ കിയ എന്നീ രാംഗോപാല്‍ ചിത്രങ്ങളില്‍ ഊര്‍മിള മതോംഡ്കര്‍ ആയിരുന്നു നായിക. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലുമായുളള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാം ഗോപാല്‍ വര്‍മ്മ.

"അവർ ഒരു ബഹുമുഖ പ്രതിഭയായിരുന്നു. അതുകൊണ്ടാണ് ഞാൻ അവരോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചത്. അമിതാഭ് ബച്ചനൊപ്പം ഞാന്‍ കുറേ സിനിമകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. സിസ്റ്റവും സോഷ്യൽ മീഡിയയും ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്".- ആർജിവി പറഞ്ഞു.

1990 കളുടെ അവാസാനത്തില്‍ ബോളിവുഡ് കണ്ട ഹിറ്റ് ഫോര്‍മുലയായിരുന്നു രാം ഗോപാല്‍ വര്‍മ- ഊര്‍മിള മതോംഡ്കര്‍ കൂട്ടുകെട്ട്. എന്നാല്‍ ഊര്‍മിളയുമായുളള രാം ഗേപാല്‍ വര്‍മയുടെ ബന്ധത്തെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ അദ്ദേഹത്തിന്റെ അന്നത്തെ ഭാര്യ രത്‌ന വര്‍മയുമായുളള ബന്ധത്തില്‍ വിളളലുകള്‍ വീഴ്ത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

രാം ഗോപാല്‍ വര്‍മയുടെ ' ഗണ്‍സ് & തൈസ് : ദി സ്റ്റോറി ഓഫ് മൈ ലൈഫ് എന്ന പുസ്തകത്തിലെ ' എന്റെ ജീവിതത്തിലെ സ്ത്രീകള്‍' എന്ന അധ്യായം ഊര്‍മിള മതോംഡ്കറിനായാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഊര്‍മിളയുടെ സൗന്ദര്യത്തില്‍ മയങ്ങിയാണ് രംഗീല നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചതെന്നും ഇതില്‍ പറയുന്നുണ്ട്.

Ads by Google
Saturday 06 Dec 2025 01.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google