Monday, March 16, 2026 Last Updated 24 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Friday 05 Dec 2025 03.33 PM

പുരുഷന് തന്നെക്കാള്‍ പകുതി പ്രായമുളള സ്ത്രീയെ വിവാഹം ചെയ്യാം, സ്ത്രീകളതു ചെയ്താല്‍ പ്രശ്‌നം: മലൈക അറോറ

-malaika-arora-

വിവാഹമോചനത്തില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ഇരട്ടത്താപ്പ് സമീപനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മലൈക അറോറ. പുരുഷന്മാര്‍ വിവാഹമോചനം നേടുകയും പിന്നീട് അവരെക്കാള്‍ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിക്കുന്നത് പ്രശംസിക്കപ്പെടുമ്പോള്‍ ഇതേ പ്രവര്‍ത്തി ചെയ്യുന്ന സ്ത്രീകള്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന് മലൈക പറഞ്ഞു. ഇതൊരു ഇരട്ടത്താപ്പ് ആണെന്നും മലൈക തുറന്നടിച്ചു. മുംബൈയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മലൈക.

സ്ത്രീകള്‍ ശക്തരാകുന്നതിന്റെ പേരില്‍ നിരന്തരം ജഡ്ജ് ചെയ്യപ്പെടും. ഞാന്‍ എന്ന സ്ത്രീയെ രൂപപ്പെടുത്തുന്നതില്‍ ചില പുരുഷന്മാര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഒരു പുരുഷന്‍ വിവാഹമോചനം നേടുകയും അവനെക്കാള്‍ പകുതി പ്രായമുളള ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്യുനന്ത് പ്രശംസിക്കപ്പെടും. ഇതേ കാര്യം ഒരു സ്ത്രീ ചെയ്യുമ്പോള്‍ അവളെ ചോദ്യം ചെയ്യും. അവള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? അവള്‍ക്ക് വിവേകമില്ലേ? എന്നൊക്കെയാകും ചോദ്യം. ഇത്തരം സ്റ്റീരിയോടൈപ്പുകള്‍ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു മലൈക പറഞ്ഞു.

മലൈകയുടെ ജീവിതം നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിച്ച ഒന്നാണ്. അര്‍ബാസ് ഖാനുമായുളള വിവാഹമോചനവും 12 വയസ്സിന്റെ പ്രായവ്യത്യാസമുളള അര്‍ജുന്‍ കപൂറുമായുളള ബന്ധവും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2017 ലാണ് അര്‍ബാസും മലൈകയും വേര്‍പിരിഞ്ഞത്. ഇവര്‍ക്ക് ഒരു മകനാണുളളത്. മലൈക 2016 മുതല്‍ അര്‍ജുന്‍ കപൂറുമായി ഡേറ്റിങ് ആരംഭിച്ചിരുന്നു. വര്‍ഷങ്ങളോളം നീണ്ട ഡേറ്റിങ്ങിനള ശേഷം ഇരുവരും വേര്‍പിരിഞ്ഞുവെന്ന് അടുത്തിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

അതേസമയം 2023 ഡിസംബറില്‍ അര്‍ബാസ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറ ഖാനെ വിവാഹം കഴിച്ചു. 2025 ഒക്‌ടോബറില്‍ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു.

Ads by Google
Friday 05 Dec 2025 03.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google