Monday, March 16, 2026 Last Updated 23 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 05 Dec 2025 11.09 AM

ധര്‍മേന്ദ്രയുടെ ഫാം ഹൗസ് ആരാധകര്‍ക്കായി തുറന്നു കൊടുക്കുന്നു, പ്രവേശനം സൗജന്യം, വാര്‍ത്ത പങ്കുവെച്ച് കുടുംബം

dharmendra

അന്തരിച്ച നടന്‍ ധര്‍മേന്ദ്രയുടെ ഖണ്ഡാലയിലെ ഫാം ഹൗസ് ആരാധകര്‍ക്കായി തുറന്നുകൊടുക്കുന്നു. അദ്ദേഹത്തിന്റെ കുടുംബം സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ എട്ടിനാണ് ഫാം ഹൗസിലേക്ക് ആരാധകര്‍ക്ക് പ്രവേശിക്കാനാവുക. താരത്തിന്റെ 90 ാം ജന്മദിനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന് ആദരമെന്നോണം ഇക്കാര്യം ചെയ്യാന്‍ ഡിയോള്‍ കുടുംബം തീരുമാനിച്ചത്.

ഫാം ഹൗസിലേക്ക് പ്രവേശിക്കാന്‍ പാസോ, രജിസ്‌ട്രേഷനോ ഇല്ല. ഫാം ഹൗസിലെ സംഗമം ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കും. ധര്‍മേന്ദ്രയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത ആളുകള്‍ക്ക് ഒത്തുകൂടി അദ്ദേഹത്തെ അനുസ്മരിക്കാന്‍ ഒരു ഇടം സൃഷ്ടിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹത്തില്‍ നിന്നാണ് പ്രവേശനം സൗജന്യമാക്കാന്‍ തീരുമാനിച്ചത്. മാധ്യമങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

യാത്ര സുഗമമാക്കുന്നതിനായി ലോനാവാലയില്‍ നിന്ന് ബസുകള്‍ ഉണ്ടായിരിക്കും. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, അവരുടെ കുട്ടികള്‍ എന്നിവരുള്‍പ്പെടെ ഡിയോള്‍ കുടുംബം ഫാംഹൗസില്‍ ആരാധകരെ കാണുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യും.

നവംബര്‍ 24 ന് 89 ാം വയസ്സിലാണ് ധര്‍മേന്ദ്ര അന്തരിച്ചത്. ഡിസംബര്‍ എട്ടിന് 90 ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലാരുന്നു അന്ത്യം

Ads by Google
Friday 05 Dec 2025 11.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google