Monday, March 16, 2026 Last Updated 23 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Dec 2025 05.52 PM

‘നിങ്ങളാണ് ഇപ്പോൾ അവന്റെ പ്രശ്നമെന്ന് നിങ്ങൾ മനസ്സിലാക്കുന്ന നിമിഷം...’ രാജിനൊപ്പമുള്ള വിവാഹനിമിഷം തമാശയോടെ പങ്കിട്ട് സമാന്ത റൂത്ത് പ്രഭു

സാമന്ത റൂത്ത് പ്രഭുവിന്റെയും രാജ് നിഡിമോരുവിന്റെയും വിവാഹം ആരാധകരെ ആകർഷിക്കുന്നത് തുടരുകയാണ്. ഇപ്പോഴിതാ ജയ്മാലയ്ക്ക് തൊട്ടുമുമ്പ്, രാജിനെ നോക്കി പുഞ്ചിരിക്കുന്ന ചിത്രം വീണ്ടും പോസ്റ്റ് ചെയ്ത്, തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു രസകരമായ അടിക്കുറിപ്പ് ചേർത്തിരിക്കുകയാണ്.
Samantha Ruth Prabhu, Raj Nidimoru, Samantha Ruth Prabhu and Raj Nidimoru's wedding
Samantha Ruth Prabhu and Raj Nidimoru wedding moments (Image Source: Instagram)

തെന്നിന്ത്യന്‍ താരറാണി സമാന്ത റൂത്ത് പ്രഭുവിന്റെയും സംവിധായകന്‍ രാജ് നിദിമോറുവിന്റെ വിവാഹവാര്‍ത്തകളും ചിത്രങ്ങളുമാണ് രണ്ടു മൂന്നു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. താരം തന്നെ പങ്കിട്ട വിവാഹചിത്രങ്ങളിലൂടെയാണ് ആരാധകര്‍ ഈ സന്തോഷ വാര്‍ത്ത അറിഞ്ഞത്. കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ആഘോഷചിത്രങ്ങളിലൂടെ വീണ്ടും സമാന്തയും രാജും ആരാധകരുടെ ഹൃദയം കീഴടക്കുന്നുണ്ട്.
ഇപ്പോഴിതാ തന്റെ വിവാഹചിത്രം പങ്കിട്ട് കൊണ്ട് സമാന്ത കുറിച്ച വിലമതിക്കാനാവാത്ത പ്രതികരണമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ജയ്മാലയ്ക്ക് തൊട്ടുമുമ്പിൽ നിന്ന്, രാജിനെ നോക്കി പുഞ്ചിരിക്കുന്ന ഒരു ചിത്രമാണ് സമാന്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘‘നിങ്ങളാണ് ഇപ്പോൾ അവന്റെ പ്രശ്നമെന്ന് നിങ്ങൾ മനസ്സിലാക്കുന്ന നിമിഷം...’’ എന്നാണ് വിവാഹചിത്രം പങ്കിട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സമാന്ത കുറിച്ചത്.

വിവാഹത്തിന് മുമ്പുള്ള ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും സമാന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു ചിത്രത്തില്‍ സാമന്ത തിളങ്ങുന്ന മഞ്ഞ സ്യൂട്ടും അതിനു ചേരുന്ന പച്ച ദുപ്പട്ടയും ധരിച്ച് ഏറെ സന്തോഷത്തോടെ തന്റെ മെഹന്തി ഡിസൈൻ പ്രദർശിപ്പിക്കുന്നത് കാണാം. ഭാര്യയുടെ ഫോട്ടോഗ്രാഫറായി രാജ് നിദിമോറു മാറുന്ന ഒരു ആത്മാർത്ഥമായ നിമിഷവും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. സാമന്തയ്ക്ക് അരികിലിരുന്ന്, മൈലാഞ്ചി പുരട്ടിയ കൈകളുമായി പോസ് ചെയ്യുന്ന താരത്തിന്റെ ചിരിയാണ് രാജ് പകര്‍ത്തുന്നത്.

മുപ്പതോളം അതിഥികള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് സമാന്തയുടെയും രാജ് നിദിമോറുവിന്റെയും വിവാഹം നടന്നത്. സമാന്തയും രാജ് നിദിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾക്കാണ് ഈ വിവാഹത്തോടെ വിരാമമായിരിക്കുന്നത്. രണ്ടാളുമത് തുറന്നു സമ്മതിച്ചിട്ടില്ലയെങ്കിലും ഒരുമിച്ച് ചിത്രങ്ങള്‍ പങ്കിടാന്‍ തുടങ്ങിയതോടെ ആരാധകരുടെ സംശയം ഇല്ലാതെയായി. ഇരുവരും ‘ദ് ഫാമിലി മാൻ 2’ എന്ന സീരീസിൽ ഇവര്‍ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം അമേരിക്കയിൽ ഇരുവരുമൊന്നിച്ച് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടതാണ്. സോഷ്യല്‍ മീഡിയയിലൂടെ സമാന്ത രാജിനൊപ്പമുള്ള ചിത്രം പങ്കിട്ടതോടെ വിവാഹം ഉടനെയുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. ‘01.12.2025...’ എന്ന ക്യാപ്ഷനോടെ വിവാഹ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ഡിസംബർ 1 ന് സാമന്ത ഈ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു.

Ads by Google
Thursday 04 Dec 2025 05.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google