Sunday, March 15, 2026 Last Updated 13 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Dec 2025 03.37 PM

ഫ്രണ്ട് സ്ലിറ്റ് ഐവറി ഗൗണില്‍ എലഗന്റ് ലുക്കില്‍ ശില്‍പ്പ ഷെട്ടി കുന്ദ്ര; അഴകളവുകളില്‍ നാല്‍പ്പതിലും മധുരപ്പതിനേഴിന്റെ തിളക്കവുമായി താരം

uploads/news/2025/12/814349/Untitled-2.jpg
Shilpa Shetty Kundra (Image Source: Instagram)

1993 ൽ ബാസിഗർ എന്ന ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച ബോളിവുഡില്‍ സ്വപ്‌ന സുന്ദരിയാണ് ശില്‍പ്പഷെട്ടി. ബോളിവുഡ് താരം ശില്‍പ്പഷെട്ടിയുടെ വസ്ത്രധാരണം ഫാഷന്‍ ലോകത്തെ എപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും. പ്രായമൊക്കെ വെറും അക്കങ്ങളാണെന്ന് തെളിയിക്കുന്ന താരമാണ് ശില്‍പ്പ. വയസ്സ് നാല്‍പ്പതു കടന്നെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശിൽപ്പ ഷെട്ടി ഒരു കോപ്രമൈസിനും തയ്യാറാകില്ല.
ഇപ്പോഴിതാ ​‍ഫ്രണ്ട് സ്ലിറ്റ് എലഗന്റ് ഐവറി ഗൗണിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് ശില്‍പ്പ ഷെട്ടി. അ​ഴകളുകള്‍ എടുത്തു കാണിക്കുന്ന ഗൗണ്‍ ധരിച്ചാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. മുന്‍വശത്ത് ബട്ടനുകളും ഞൊറിവുകളും സ്ലിറ്റുമുള്ള ഗൗണില്‍ ഒരു മധുരപ്പതിനേഴുകാരിയെപ്പോലെയാണ് ശില്‍പ്പ തിളങ്ങുന്നത്. മനം മയക്കുന്ന സൗന്ദര്യവും ഫിറ്റ്നെസ്സും അഴകളവുമാണ് ശില്‍പ്പയുടെ ചിത്രങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങള്‍ തരംഗമാകുന്നുണ്ട്.

Ads by Google
Thursday 04 Dec 2025 03.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google