Monday, March 16, 2026 Last Updated 22 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Dec 2025 12.44 PM

നടി സാറ അര്‍ജുന്റെ പേരില്‍ വ്യാജന്‍, മുന്നറിയിപ്പ് നല്‍കി പിതാവ്

sara-arjun

ബോളിവുഡ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്‍വീര്‍ സിങ് ചിത്രമാണ് ധുരന്ധര്‍. വെളളിയാള്ച ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തില്‍ സാറ അര്‍ജുനാണ് നായികയായെത്തുന്നത്. ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് സാറ. ഇപ്പോഴിതാ താരത്തിന്റെ പേരില്‍ വ്യാജന്‍ ഇറങ്ങിയിരിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പിതാവ് രാജ് അര്‍ജുന്‍.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ച കുറിപ്പിലാണ് രാജ് അര്‍ജുന്റെ മുന്നറിയിപ്പ്. വ്യാജ നമ്പറുപയോഗിച്ച് ആള്‍മാറാട്ടം നടത്തി ഒരാള്‍ സാറയാണെന്ന വ്യാജേനെ ആളുകളെ ബന്ധപ്പെടുകയാണെന്നാണ് രാജ് അര്‍ജുന്‍ അറിയിക്കുന്നത്. നടിയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറായി വെച്ച നമ്പറടക്കം വെളിപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ഇത് നടിയല്ലെന്നും അത്തരം മെസേജുകള്‍ ലഭിക്കുകയാണെങ്കില്‍ ബ്ലോക്ക് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും നടിയുടെ പിതാവ് ആവശ്യപ്പെട്ടു. പിതാവിന്റെ സ്‌റ്റോറി നടി റീ ഷെയര്‍ ചെയ്തിട്ടുണ്ട്.

sara-arjun

തമിഴ് ചിത്രമായ ദൈവതിരുമകളിലൂടെയാണ് സാറ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്റെ രണ്ടുഭാഗങ്ങളില്‍ ഐശ്വര്യ റായിയുടെ ചെറുപ്പകാലം അവതരിപ്പച്ചത് സാറ അര്‍ജുനായിരുന്നു.

Ads by Google
Thursday 04 Dec 2025 12.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google