Monday, March 16, 2026 Last Updated 51 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Dec 2025 01.21 PM

' ജയ് ബാലയ്യ' മുദ്രാവാക്യം ആദ്യമായി കേട്ടത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച്' ; നന്ദമുരി ബാലകൃഷ്ണ

about

തെലുങ്കില്‍ ഏറെ ആരാധകരുളള നടനാണ് നന്ദമുരി ബാലകൃഷ്ണ. ട്രോളുകളിലൂടെ മലയാളികള്‍ക്കിടയിലും ബാലയ്യ സുപരിചിതനാണ്. സോഷ്യല്‍ മീഡിയ ട്രോളിയാലും ബാലയ്യയെ ആരാധകര്‍ ചേര്‍ത്തുപിടിക്കുകയും അദ്ദേഹത്തിന്റെ സിനിമകള്‍ തുടര്‍ച്ചയായി വിജയിക്കുകയും ചെയ്യുന്നു.

ബാലയ്യയുടെ ആരാധകര്‍ എപ്പോഴും ഉറക്കെ വിളിക്കുന്ന മുദ്രാവാക്യം ആണ് ജയ് ബാലയ്യ എന്നത്. ബാലയ്യയുടെ സിനിമകളുടെ പ്രദര്‍ശനത്തിലും ലോഞ്ച് പരിപാടികളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ആരാധകര്‍ ജയ് ബാലയ്യ എന്ന മുദ്രാമാവ്യവുമായെത്താറുണ്ട്.

തന്റെ പുതിയ സിനിമ അഖണ്ഡ 2 വിന്റെ പ്രൊമോഷന്റെ ഭാഗമായി ജയ് ബാലയ്യ എന്ന മുദ്രാവാക്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. ജയ് ബാലയ്യ എന്ന മുദ്രാവാക്യം ആദ്യമായി കേട്ടത് എപ്പോഴാണെന്ന ചോദ്യത്തിന് ബാലയ്യ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. '' അമ്മയുടെ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോഴാണ് ഞാനത് ആദ്യമായി കേള്‍ക്കുന്നത്. മഹാഭാരതത്തില്‍ അഭിമന്യു ജനിക്കും മുമ്പ് പദ്മാ്യൂഹത്തെക്കുറിച്ച് പഠിച്ചത് പോലെ തന്നെയാണ് ഞാന്‍ ജനിക്കും മുമ്പ് ജയ് ബാലയ്യ എന്ന് കേട്ടത്'' എന്നാണ് ബാലയ്യ പറഞ്ഞത്.

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അഖണ്ഡ 2. ആദ്യ ഭാഗം നേടിയ വന്‍ വിജയത്തോടെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുളളത്. ബോയപട്ടി ശ്രീനുവാണ് സംവിധാനം. സംയുക്ത മേനോന്‍, ഹര്‍ഷാലി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Ads by Google
Thursday 04 Dec 2025 01.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google