നിര്‍മിത ബുദ്ധി (AI) യുടെ ദുരുപയോഗത്തിനെതിരെ രശ്മിക മന്ദാന. ഇത്തരം കുറ്റവാളികള്‍ക്ക് കരുണയില്ലാത്തതും കര്‍ശനവുമായ ശിക്ഷ നല്‍കണമെന്ന് സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ താരം വ്യക്തമാക്കി.
സത്യം നിര്‍മിച്ചെടുക്കാന്‍ കഴിയുമ്പോള്‍, വിവേചനം നമ്മുടെ ഏറ്റവും വലിയ പ്രതിരോധമായി മാറുന്നുവെന്ന് രശ്മിക മന്ദാന കുറിച്ചു. AI പുരോഗതിയുടെ ഒരു ശക്തിയാണ്, എന്നാല്‍ ലൈംഗികച്ചുവയുളള ഉളളടക്കം നിര്‍മ്മിക്കാനും സ്ത്രീകളെ ലക്ഷ്യമിടാനും ഇത് ദുരുപയോഗിക്കുന്നത് ചില വ്യക്തികളുടെ ധാര്‍മ്മികമായ അധഃപതനത്തെ സൂചിപ്പിക്കുന്നു എന്നും അവര്‍ എഴുതി. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ഔദ്യോഗിക ഹാന്‍ഡിലായ സൈബര്‍ദോസ്റ്റിനെ ടാഗ് ചെയ്തുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.
സത്യം നിര്‍മിച്ചെടുക്കാന്‍ കഴിയുമ്പോള്‍, വിവേചനം നമ്മുടെ ഏറ്റവും വലിയ പ്രതിരോധമായി മാറുന്നുവെന്ന് രശ്മിക മന്ദാന കുറിച്ചു. AI പുരോഗതിയുടെ ഒരു ശക്തിയാണ്, എന്നാല്‍ ലൈംഗികച്ചുവയുളള ഉളളടക്കം നിര്‍മ്മിക്കാനും സ്ത്രീകളെ ലക്ഷ്യമിടാനും ഇത് ദുരുപയോഗിക്കുന്നത് ചില വ്യക്തികളുടെ ധാര്‍മ്മികമായ അധഃപതനത്തെ സൂചിപ്പിക്കുന്നു എന്നും അവര്‍ എഴുതി.ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ഔദ്യോഗിക ഹാന്‍ഡിലായ സൈബര്‍ദോസ്റ്റിനെ ടാഗ് ചെയ്തുകൊണ്ടാണ് രശ്മികയുടെ പോസ്റ്റ്.
ഇതാദ്യമായിട്ടല്ല നിര്‍മിത ബുദ്ധിയുടെ ദുരുപയോഗത്തിനെതിരെ രശ്മിക രംഗത്തെത്തുന്നത്. 2023 നവംബറില്‍ തന്റെ ഡീപ്‌ഫേക്ക് വീഡിയോ സോഷ്യല്‍ പ്രചരിച്ചതു മുതല്‍, ഈ വിഷയത്തില്‍ അവര്‍ വ്യക്തവും തുറന്നതുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.